മാസ്റ്ററിനു ശേഷം വിജയ് ഏആര്‍ മുരുഗദോസ് ചിത്രത്തിലെത്തുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ദളപതി 65 എന്ന് താല്കാലികമായി പേരിട്ടിരിക്കുന്ന സിനിമ സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കും. പ്രശസ്ത സിനിമാറ്റോഗ്രാഫര്‍ സന്തോഷ് ശിവന് ടീമിലുണ്ട്. പുതിയതായി ടീമിലെത്തുന്നത് സംഗീതസംവിധായകന് എസ് തമന് ആണ്. തെലുഗ് ഇന്‍ഡസ്ട്രിയില്‍ തന്റെ സ്ഥാനം ഇതിനോടകം ഉറപ്പിച്ചവ്യക്തിയാണിദ്ദേഹം.
തമന് അടുത്തിടെ ഒരു അഭിമുഖത്തിലാണിക്കാര്യം അറിയിച്ചത്. ദളപതി വിജയ്ക്കൊപ്പമെത്തുന്നതില് താന്‍ വളരെ ത്രില്ലിലാണെന്നദ്ദേഹം എഴുതി.
അല്ലു അര്ജ്ജുന് ചിത്രം അല വൈകുണ്ഠപുരം ലോ എന്നതിലെ തമന്റെ സംഗീതം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
വിജയ്- മുരുഗദോസ് ബ്ലോക്ക്ബസ്റ്റര്‍ സിനിമ തുപ്പാക്കിയുടെ സ്വീകല്‍ ആയിരിക്കും ദളപതി 65 എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. കൊറോണ പ്രശ്നങ്ങള്‍ തീര്‍ന്ന ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക.