Categories
Film News

കടുവ : എസ് തമൻ കമ്പോസിംഗ് തുടങ്ങി

പൃഥ്വിരാജ് നായകനാകുന്ന കടുവ ചിത്രീകരണം ഉടൻ തുടങ്ങുമെന്നാണ് അറിയുന്നത്. പ്രീ പ്രൊഡക്ഷൻ വർക്കുകൾ തുടരുകയാണ്. സംഗീതസംവിധായകൻ എസ് തമൻ സിനിമയുടെ കമ്പോസിംഗ് വർക്കുകൾ ആരംഭിച്ചിരിക്കുകയാണ്. സംവിധായകൻ ഷാജി കൈലാസുമൊത്തുള്ള ഒരു ഫോട്ടോ ഷെയർ ചെയ്തിട്ടുണ്ട്.

തെലുഗ് ഫിലിം ഇൻഡസ്ട്രിയിൽ വളരെ പോപുലർ ആയിട്ടുള്ള സംഗീതസംവിധായകനാണ് എസ് തമൻ. കടുവ, മലയാളത്തിൽ അദ്ദേഹത്തിന്‍റെ അരങ്ങേറ്റചിത്രമാണ്.

കടുവ ഷാജി കൈലാസിന്‍റെ തിരിച്ചുവരവ് ചിത്രം കൂടിയാണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവർ ചേർന്ന് സിനിമ നിർമ്മിക്കുന്നു.