Categories
Film News

ആർആർആര്‌‍ റിലീസ് തീയ്യതി പ്രഖ്യാപിച്ചു

ആർആർആർ ടീം സിനിമ റിലീസ് തീയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്. എസ്എസ് രാജമൗലി ചിത്രം ജനുവരി 7,2022ന് റിലീസ് ചെയ്യും. പാൻ ഇന്ത്യൻ പ്രൊജക്ട് നിരവധി ഭാഷകളിൽ റിലീസ് ചെയ്യുന്നു. തമിഴ്, തെലു​ഗ്, ഹിന്ദി, കന്നഡ തുടങ്ങി.

രാം ചരൺ, ജൂനിയർ എൻടിആർ എന്നിവർ പ്രധാനകഥാപാത്രങ്ങളായെത്തുന്ന ആക്ഷൻ എപിക് സിനിമയാണിത്. അല്ലൂരി സീതാരാമരാജു, കൊമരം ബീം എന്നിങ്ങനെ രണ്ട് സ്വാതന്ത്ര്യസമര സേനാനികളുടെ കഥയാണിത്. രാം ചരൺ അല്ലൂരി സീത രാമരാജുവായും, ജൂനിയർ എൻടിആർ കോമരം ബീം ആയുമെത്തുന്നു.

ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, അജയ് ദേവ് ​ഗൺ എന്നിവരും മുഖ്യകഥാപാത്രങ്ങളാകുന്നു. ശ്രിയ ശരൺ, ഒലീവിയ മോറിസ്, റെ സ്റ്റീവൻസൺ, അലിസൺ ഡൂഡി, സമുദ്രക്കനി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

ഡിവിവി ദനയ്യ ഡിവിവി എന്റർടെയ്ൻമെൻര് ബാനറിൽ സിനിമ നിർമ്മിക്കുന്നു.