Categories
Film News

രാജമൗലി ചിത്രം ആർആർആർ റിലീസ് മാറ്റിവച്ചു

രാംചരൺ, ജൂനിയർ എൻടിആർ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന എസ്എസ് രാജമൗലി ചിത്രം ആർആർആർ റിലീസ് മാറ്റി വച്ചു. ഒക്ടോബർ 17ന് സിനിമ റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് തിയേറ്ററുകളെല്ലാം അടഞ്ഞുകിടക്കുന്നതിനാൽ റിലീസ് മാറ്റിവയ്ക്കേണ്ടി വന്നിരിക്കുകയാണെന്ന് അണിയറക്കാർ അറിയിച്ചിരിക്കുകയാണിപ്പോൾ.

തമിഴ്, തെലു​ഗ്, ഹിന്ദി, കന്നഡ, മലയാളം തുടങ്ങി അഞ്ച് ഭാഷകളിൽ സിനിമ റിലീസ് ചെയ്യുന്നു. സിനിമയുടെ റിലീസിന് മുമ്പെ തന്നെ കോടികൾ സ്വന്തമാക്കിയിരിക്കുകയാണ് സിനിമ. സാറ്റലൈറ്റ് അവകാശത്തിലൂടെയാണ് സിനിമ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. സീ5, നെറ്റ്ഫ്ലിക്സ്, സ്റ്റാർ​ഗ്രൂപ്പ് എന്നിവരാണ് സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

രാംചരൺ, ജൂനിയർ എൻടിആർ എന്നിവർക്കൊപ്പം ആലിയ ഭട്ട്, അജയ് ദേവ്​ഗൺ തുടങ്ങി ബോളിവുഡ് താരങ്ങളും സിനിമയിലെത്തുന്നു. വി വിജയേന്ദ്രപ്രസാദിന്റേതാണ് തിരക്കഥ.