ബാഹുബലി സംവിധായകന്‍ എസ്എസ് രാജമൗലിയുടെ പുതിയ സിനിമയില്‍ ടോളിവുഡ് യുവ സൂപ്പര്‍സ്റ്റാര്‍ രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവര്‍ ഒന്നിക്കുന്നു. ആര്‍ആര്‍ആര്‍, രൗദ്രം രണം രുധിരം എന്നാണ് ചിത്രത്തിന്റെ പേര്. അണിയറക്കാര്‍ രണ്ട് പ്രധാനതാരങ്ങളുമെത്തുന്ന ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കിയിട്ടുണ്ട്. ഒരാളെ തീയായും രണ്ടാമനെ വെള്ളമായും ചിത്രീകരിച്ചിരിക്കുന്നു.

സ്വാതന്ത്ര്യസമര സേനാനികളായ അല്ലൂരി സീതാരാമ രാജു (രാം ചരണ്‍), കൊമരം ഭീം(ജൂനിയര്‍ എന്‍ടിആര്‍) എന്നിവരെ ചുറ്റിപറ്റിയുള്ള ഫിക്ടിയസ് കഥയാണിത്. ഹൈദരാബാദ് നിസാമിനും ബ്രിട്ടീഷ് ഭരണകൂടത്തിനുമെതിരായി സമരം ചെയ്തവരാണിവര്‍.

വിവിധ ഇന്‍ഡസ്ട്രിയില്‍ നിന്നുമുള്ള താരങ്ങളെ ഉള്‍പ്പെടുത്തി മാസിവ് കാന്‍വാസിലാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ആലിയ ഭട്ട് രാം ചരണിന്റെ നായികയായും ഒലീവിയ മോറിസ് ജൂനിയര്‍ എന്‍ടിആറിനൊപ്പവുമെത്തുന്നു. റെ സ്റ്റെവെന്‍സണ്‍,അലിസണ്‍ ഡൂഡി എന്നിവര്‍ വില്ലന്‍ വേഷങ്ങളിലെത്തുന്നു. അജയ് ദേവ്ഗണ്‍ പ്രധാനപ്പെട്ട വേഷത്തിലെത്തുന്നു.

എസ്എസ് രാജമൗലിയുടെ അച്ഛന്‍ കെവി വിജയേന്ദ്ര പ്രസാദ് പതിവുപോലെ ഈ സിനിമയ്ക്കും കഥ എഴുതിയിരിക്കുന്നു. രാജമൗലി തിരക്കഥയും സംഭാഷണങ്ങള്‍ സായ് മാധവ് ബുറ, മാധന്‍ കര്‍ക്കി എന്നിവരും ചേര്‍ന്നൊരുക്കിയിരിക്കുന്നു. ബാഹുബലിയുടെ
ടെക്‌നികല്‍ ടീം തന്നെയാണ് പുതിയ ചിത്രത്തിലും, ഡിഒപി കെകെ സെന്തില്‍ കുമാര്‍, എഡിറ്റര്‍ ശ്രീകര്‍ പ്രസാദ്, സംഗീതം എംഎം കീരവാണി, പ്രൊഡക്ഷന്‍ ഡിസൈനര്‍ സാബു സിരില്‍, വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍ ശ്രീനിവാസ് മോഹന്‍, കോസ്റ്റിയൂം ഡിസൈനര്‍ രാമ രാജമൗലി.

Published by eparu

Prajitha, freelance writer