Categories
Film News

സിരകളിൽ ആവേശം നിറച്ച് സായ് പല്ലവി- ധനുഷ് ഗാനം റൗഡി ബേബി ; ലോകം കീഴടക്കി ഹിറ്റ് ഗാനത്തിന്റെ മുന്നേറ്റം

തമിഴ് നടൻ ധനുഷും സായ് പല്ലവിയും ഒന്നിച്ച മാരി ടുവിലെ റൗഡി ബേബിയെന്ന ഗാനം ഇന്ത്യയിൽ തീർത്ത തരംഗം അടങ്ങും മുൻപേ അടുത്ത നേട്ടവും കൈവരിച്ചിരിയ്ക്കുന്നു .

അതി മനോഹരവും ചടുലവുമായ നൃത്ത ചുവടുകളുമായി ധനുഷും സായ് പല്ലവിയും ആടി തകർത്തപ്പോൾ പാട്ടിനെയും നൃത്തത്തിനെയും അക്ഷരാർഥത്തിൽ നെഞ്ചേറ്റുകയായിരുന്നു ആരാധകർ.

ഒൻപത് കോടിയോളം ആൾക്കാരാണ് റൗഡി ബേബിയെന്ന ഗാനം ഇതുവരെകണ്ടത്. അതോടെ ലോക പ്രശസ്ത വീഡിയോകളെ ഉൾപ്പെടുത്തിയ വീഡിയോകളുടെ ലിസ്റ്റിൽ നാലാം സ്ഥാനത്താണ് റൗഡി ബേബി എത്തി നിൽക്കുന്നത്.

യുവൻ ശങ്കർ രാജയുടെസംഗീതത്തിന് വരികൾ എഴുതിയിരിക്കുന്നത് ധനുഷാണ്. ദീയക്കൊപ്പം ഗാനം ആലപിച്ചിരിയ്ക്കുന്നതും ധനുഷാണ്, പ്രഭുദേവയാണ് നൃത്തം ചിട്ടപ്പെടുത്തിയിരിയ്ക്കുന്നത്.

ഗാനരംഗത്തിൽ സായ് പല്ലവിയുടെ നൃത്തം ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ് , ധനുഷിനെക്കാളും മികച്ച നൃത്തം സായ് പല്ലവിയുടെതാണെന്നാണ് ആരാധകർ വ്യക്തമാക്കിയിരുന്നുത്. .