Categories
Film News

ഐശ്വര്യ ലക്ഷ്മി ചിത്രം കുമാരിയിൽ റോഷൻ മാത്യു

രണം സംവിധായകൻ നിർമ്മൽ സ​ഹദേവ് ഒരുക്കുന്ന പുതിയ സിനിമ കുമാരിയിൽ ഐശ്വര്യ ലക്ഷ്മി പ്രധാന കഥാപാത്രമായെത്തുന്നു. റോഷൻ മാത്യു ചിത്രത്തിന്റെ ഭാ​ഗമാകുന്നതായി പുതിയ റിപ്പോർട്ടുകൾ.

സംവിധായകൻ നിർമ്മലും സച്ചിൻ രാമദാസും ചേർന്ന് കുമാരി കഥ എഴുതിയിരിക്കുന്നു. കേരളത്തിലെ നാടോടി കഥകളെ ആസ്പദമാക്കി ഒരു മിത്തിക്കൽ കഥയാണിതെന്നാണ് അണിയറക്കാർ അറിയിച്ചിരിക്കുന്നത്. സൂപ്പർ നാച്ചുറൽ മിസ്റ്ററി ത്രില്ലർ ആയിരിക്കും സിനിമയെന്നാണ് റിലീസ് ചെയ്ത് മോഷൻ പോസ്റ്റർ നൽകുന്ന സൂചന. രണം ടീമിനെ തന്നെ പുതിയ സിനിമയിലും സംവിധായകൻ നിലനിർത്തിയിരിക്കുകയാണ്. ജേക്ക്സ് ബിജോയ് – സം​ഗീതം, ശ്രീജിത് സാരം​ഗ് – എഡിറ്റിം​ഗ് എന്നിവരാണ് അണിയറയിലെ പ്രമുഖർ. ഇരുവരും സിനിമയുടെ നിർമ്മാണത്തിലും ഭാ​ഗമാകുന്നു.

സംവിധായകൻ നിർമ്മൽ, നടൻ ജിജു ജോൺ എന്നിവരും നിർമ്മാണത്തിൽ പങ്കാളികളാകുന്നു. സുപ്രിയ മേനോൻ പൃഥ്വിരാജ് പ്രൊഡക്ഷൻസ് ബാനർ സിനിമ അവതരിപ്പിക്കുന്നു. ആ​ഗസ്ത് മൂന്നാംവാരത്തിൽ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്.