മഹേഷ് നാരായണന് ഒരുക്കുന് പുതിയ പ്രൊജക്ട് ചിത്രീകരണത്തിലാണ് ഫഹദ് ഫാസില്‍. വളരെ കുറച്ച് ടെക്നീഷ്യനെ വച്ചാണ് ചിത്രീകരണം. മൂന്ന് വ്യക്തികളെ ചുറ്റിപറ്റിയുള്ള കഥയാണിത്. മൂവരും ഒരുമിച്ചല്ല. ഇവരുടെ സംഭാഷണങ്ങള്‍ വീഡിയോ കോളിലൂടെയും ഫോണിലൂടെയുമാണ്. ഫഹദ് ഇവരില്‍ ഒരാളായെത്തുമ്പോള്, മറ്റു രണ്ട് കഥാപാത്രങ്ങളാകുന്നത് റോഷന് മാത്യു, ദര്‍ശന രാജേന്ദ്രന് എന്നിവരാണ്.
കഴിഞ്ഞ വര്‍ഷം റോഷന്, മൂത്തോന് എന്ന സിനിമയിലെ മികച്ച പ്രകടനത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിലെ പ്രകടനം താരത്തിന് ബോളിവുഡിലേക്ക് തുടക്കം നേടികൊടുത്തു. അനുരാഗ് കശ്യപ് താരത്തെ ഹിന്ദിയില്‍ ചോക്ഡ് എന്ന സിനിമയിലൂടെ അവതരിപ്പിച്ചു. ദര്‍ശന, മായാനദി എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടു. വൈറസ്, എന്ന സിനിമയില്‍ അതിഥി വേഷം ചെയ്തു. വരാനിരിക്കുന്ന തുറമുഖം, ഹൃദ്യം എന്നീ സിനിമകളുടെ ഭാഗമാണ്.
സീ യൂ സൂണ്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമ, 90- 95 മിനിറ്റഅ ദൈര്‍ഘ്യം മാത്രമുള്ളതാണ്. ഡയറക്ട് ഒടിടി റിലീസായിരിക്കും സിനിമ.