സംവിധായകന് ആഷിഖ് അബു, വേണു, രാജീവ് രവി, ജെ ആര് കൃഷ്ണന് എന്നിവര്‍ ചേര്‍ന്ന് ഒരു ആന്തോളജി സിനിമ ഒരുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സ്ത്രീകേന്ദ്രീകൃത കഥയായിരിക്കും സിനിമകള്‍ക്ക്. ആഷിഖിന്റെ സിനിമയ്ക്ക് പെണ്ണും ചെറുക്കനും എന്നാണ് പേരിട്ടിരിക്കുന്നത്. റോഷന് മാത്യു, ദര്‍ശന രാജേന്ദ്രന് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്നു. ഉണ്ണി ആര് തിരക്കഥ ഒരുക്കുന്ന സിനിമ പ്രശസ്തമായ ഒരു ചെറുകഥയെ ആസ്പദമാക്കിയുള്ളതാണ്.
റോഷന് മാത്യു മൂത്തോന് എന്ന ചിത്രത്തിലെ പ്രകടനത്തിന് പ്രശംസകള്നേടിയിരുന്നു. ദര്‍ശന രാജേന്ദ്രന് മായാനദി, വൈറസ് എന്നീ ആഷിഖ് അബു ചിത്രത്തിലൂടെ ശ്രദ്ധേയയാണ്. തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം, നെടുമുടി വേണു, കവിയൂര്‍ പൊന്നമ്മ, ബേസില്‍ ജോസഫ് എന്നിവരും പെണ്ണും ചെറുക്കനും എന്ന സിനിമയുടെ ഭാഗമാകുന്നു. ഷൈജു ഖാലിദ് സിനിമാറ്റോഗ്രാഫി ഒരുക്കുന്നു. ചിത്രീകരണം ഇതിനോടകം തന്നെ പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ടുകള്‍.
ജെ കെ എസ്ര ഫെയിം, തന്റെ സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. സന്തോഷ് എച്ചിക്കാനം തിരക്കഥ ഒരുക്കുന്ന സിനിമ അമ്പതുകളിലെ കഥയാണ് പറയുന്നത്. സംയുക്ത മേനോന്, ജോജു ജോര്‍ജ്ജ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സിനിമാറ്റോഗ്രാഫറും സംവിധായകനുമായ വേണു ഒരുക്കുന്ന ആന്തോളജി സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ഉറൂബിന്റെ പ്രശസ്ത ചെറുകഥ രാച്ചിയമ്മയെ ആസ്പദമാക്കിയാണ്. പാര്‍വ്വതി, ആസിഫ് അലി എന്നിവരാണ് മുഖ്യകഥാപാത്രങ്ങളാകുന്നത്. രാജീവ് രവി , തുറമുഖം സിനിമയുടെ ചിത്രീകരണത്തിന് ശേഷമായിരിക്കും തന്റെ സിനിമ ചിത്രീകരിക്കുന്നത്.