കായംകുളം കൊച്ചുണ്ണിയ്ക്ക് ശേഷം സംവിധായകന് റോഷന് ആന്‍ഡ്രൂസ് അടുത്ത ചിത്രവുമായെത്തുകയാണ്. പുതിയ സിനിമയ്ക്ക് പ്രതി പൂവന്‍കോഴി എന്ന് പേരിട്ടിരിക്കുന്നു. ഉണ്ണി ആറിന്റെ അതേ പേരിലുള്ള ബുക്കിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്. ഉണ്ണി തന്നെയാണ് തിരക്കഥ ഒരുക്കുന്നത്. ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലന് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു.
മഞ്ജു വാര്യര്‍ ചിത്രത്തില്‍ നായികയായെത്തുന്നു. പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ട് അവര്‍ സോഷ്യല്‍മീഡിയയിലൂടെ പറഞ്ഞത്,
തന്റെ അടുത്ത സിനിമ വളരെ സന്തോഷവും പ്രതീക്ഷയുമുള്ളതാണ്. ഹൗ ഓള്‍ഡ് ആര് യുവിന് ശേഷം സുഹൃത്ത് റോഷന് ആന്‍ഡ്രൂസിനൊപ്പം എത്തുന്നു. ശ്രീ ഗോകുലം ഗോപാലനുള്ള നന്ദിയും അറിയിച്ചിരിക്കുന്നു. സെപ്തംബര്‍ 1ന് ചിത്രീകരണം ആരംഭിക്കുമെന്നും താരം അറിയിച്ചു.
ജോജു ജോര്‍ജ്ജും അനുശ്രീയും ചിത്രത്തിലെത്തുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. അണിയറക്കാര്‍ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ഉണ്ണി ആറിന്റെ കഥ നിലവിലെ സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങളെ വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിക്കുന്ന സറ്റയര്‍ ആണ്. റോഷന് എങ്ങനെ ഇതിന് സിനിമാറ്റിക് ആക്കുമെന്ന് കാത്തിരുന്ന് കാണാം.
ജി ബാലമുരുകന് ആണ് പ്രതി പൂവന്‍കോഴി സിനിമാറ്റോഗ്രാഫി ചെയ്യുന്നത്. മ്യൂസിക് ഗോപി സുന്ദര്‍ നിര്‍വഹിക്കുന്നു.