സംവിധായകന് റോഷന് ആന്‍ഡ്രൂസിന്റെ അടുത്ത സിനിമ പ്രതി പൂവന്‍കോഴി കോട്ടയത്ത് ചിത്രീകരണം തുടരുകയാണ്. ഉണ്ണി ആര് തിരക്കഥ ഒരുക്കുന്ന സിനിമയില്‍ കേന്ദ്രകഥാപാത്രമായി മഞ്ജു വാര്യര്‍ എത്തുന്നു. അനുശ്രീ, കുമ്പളങ്ങി നൈറ്റ്സ് ഫെയിം ഗ്രേസ് ആന്റണി എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു. ഗോകുലം ഗോപാലന് ശ്രീഗോകുലം ഫിലിംസിന്റെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.
സംവിധായകന് റോഷന് ആന്‍ഡ്രൂസ് പ്രതി പൂവന്‍കോഴി എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടക്കുകയാണ്. സംവിധായകന് നെഗറ്റീവ് റോളിലാണ് ചിത്രത്തിലെത്തുക. ആന്റപ്പന് എന്ന കഥാപാത്രം അവതരിപ്പിക്കാന്‍ ജോജു ജോര്‍ജ്ജ് എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കാര്യങ്ങള്‍ വിചാരിച്ച പോലെ നടക്കാത്തതിനാല്‍ മറ്റു താരങ്ങളേയും സമീപിച്ചിരുന്നു. ഒന്നും നടക്കാതെ വന്ന സാഹചര്യത്തില്‍ സംവിധായകന് തന്നെ ആ റോള്‍ ഏറ്റെടുക്കുകയായിരുന്നു.
പ്രതി പൂവന്‍കോഴി, ഉണ്ണി ആറിന്റെ അതേ പേരിലുള്ള ചെറുകഥയെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്. യഥാര്‍ത്ഥ കഥ നിലവിലെ സോഷ്യല്‍ പൊളിറ്റിക്കല്‍ സാഹചര്യങ്ങളെ വേറിട്ട കാഴ്ചപ്പാടിലൂടെ കാണുന്ന ഒരു സറ്റയര്‍ ആണ്. സിനിമയില്‍ മഞ്ജു വാര്യരും അനുശ്രീയും ടെക്സ്റ്റൈല്‍ ഷോപ്പിലെ ജോലിക്കാരാണ്.
സൈജു കുറുപ്പ്, അലന്‍സിയര്‍ ലെ ലോപ്പസ്, മറിമായം ഫെയിം ശ്രീകുമാര്‍ എന്നിവരും താരങ്ങളായെത്തുന്നു. ജി ബാലമുരുകന് സിനിമാറ്റോഗ്രാഫര്‍, ഗോപി സുന്ദര്‍ സംഗീതം എന്നിവരാണ് അണിയറയിലുള്ളത്.