പ്രശസ്ത സംവിധായകന് കമല്‍ ഒരു കൂട്ടം യുവാക്കളെ വച്ച് ഒരുക്കുന്ന പുതിയ സിനിമ പ്രണയമീനുകളുടെ കടല്‍. ചിത്രത്തില്‍ നിന്നുമുള്ള പുതിയ റൊമാന്റിക് ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. ഷാന്‍ റഹ്മാന് സംഗീതം നല്കിയ ഗാനം ആലപിച്ചിരിക്കുന്നതും അദ്ദേഹം തന്നെയാണ്, അഡീഷണല്‍ വോകല്‍ നന്ദ ജെ ദേവന്. ബി കെ ഹരിനാരായണന് ആണ് വരികള്‍ ഒരുക്കിയിരിക്കുന്നത്.
പ്രണയമീനുകളുടെ കടല്‍ ലക്ഷദ്വീപില്‍ ഒരുക്കിയിരിക്കുന്ന ഒരു റൊമാന്റിക് ഡ്രാമയാണ്. ഗബ്രി ജോസ്, റിതി കുമാര്‍ തുടങ്ങിയവരും ഒരു കൂട്ടം പുതുമുഖങ്ങളും ചിത്രത്തിലെത്തുന്നു. വിനായകന് പ്രമുഖ വേഷം ചെയ്യുന്നു. ദിലീഷ് പോത്തന്, സൈജു കുറുപ്പ്, കൈലാസ്, തുടങ്ങിയവരും സഹതാരങ്ങളായെത്തുന്നു.
സംവിധായകന് കമല്‍ തന്നെയാണ് ജോണ്‍ പോളിനൊപ്പം തിരക്കഥ ഒരുക്കിയിരിക്കുന്നത്.
പ്രണയമീനുകളുടെ കടല്‍, സംഗീതം ഒരുക്കുന്നത് ഷാന്‍ റഹ്മാന്, ക്യാമറ വിഷ്ണു പണിക്കര്‍, ഷമീര്‍ മുഹമ്മദ് എഡിറ്റിംഗ്. ഡാനി പ്രൊഡക്ഷന്‍സ് ബാനറില്‍ ജോണ്‍ വട്ടക്കുഴി ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. റിലീസ് തീയ്യതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.