Categories
Film News

അക്ഷയ് രാധാകൃഷ്ണനും നൂറിന്‍ ഷെരീഫിനുമൊപ്പം വെള്ളേപ്പത്തില്‍ റോമയും

പതിനെട്ടാം പടി ഫെയിം അക്ഷയ് രാധാകൃഷ്ണന്‍, ഒരു അഡാര്‍ ലവ് ഫെയിം നൂറിന്‍ ഷെരീഫ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമയാണ് വെള്ളേപ്പം. നവാഗതനായ പ്രവീണ്‍ രാജ് പൂക്കാടന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം തൃശ്ശൂരില്‍ പുരോഗമിക്കുകയാണ്. പുതിയതായി ടീമിലേക്കെത്തുകയാണ് റോമ. നോട്ട്ബുക്ക് താരം രണ്ട് വര്‍ഷമായി സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ജയറാം ചിത്രം സത്യയിലായിരുന്നു താരം അവസാനമെത്തിയത്.

വെള്ളേപ്പം സിനിമയില്‍ അക്ഷയ് രാധാകൃഷ്ണന്റെ സഹോദരിയുടെ വേഷത്തിലാണ് താരമെത്തുന്നത്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഫെയിം വൈശാഖ് രാജന്‍, ജൂണ്‍ ഫെയിം ഫഹീം സഫര്‍, പുതുമുഖതാരം സനീഫ് എന്നിവരാണ് ചിത്രത്തിലെ മറ്റുള്ളവര്‍. ഒരു പ്രമുഖ യുവതാരവും ചിത്രത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

വെള്ളേപ്പം തിരക്കഥ ഒരുക്കുന്നത് പുതുമുഖമായ ജീവന്‍ലാല്‍ ആണ്. റൊമാന്റിക് കോമഡി ഫാന്റസിയോടെ അവതരിപ്പിക്കുകയാണ് ചിത്രം. അണിയറയില്‍ ഷിഹാബ് ഓങ്ങല്ലൂര്‍ ക്യാമറ, ഷമീര്‍ മുഹമ്മദ് എഡിറ്റിംഗ്, ലീല ഗിരീഷ് കുട്ടന്‍ പൂമരം, തൊട്ടപ്പന്‍ ഫെയിം സംഗീതം എന്നിവരാണുള്ളത്. ജോസ് ചക്കാലക്കല്‍, ചക്കാലക്കല്‍ ഫിലിംസ് ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.