Categories
Film News

റോക്കട്രി ദ നമ്പി എഫക്ട്; മാധവൻ ചിത്രത്തിൽ ഹോളിവുഡ് താരവും

തമിഴ് താരം മാധവൻ നായകനായെത്തുന്ന  റോക്കട്രി ദ നമ്പി എഫക്ട് ചിത്രത്തിൽ ഹോളിവുഡ് താരമെന്നും റിപ്പോർട്ടുകൾ പുറത്ത്.
മുൻ ഐഎസ് ആർഒ ശാസ്ത്രഞ്ജൻ നമ്പി നാരായണന്റെ കഥ പറയുന്ന ചിത്രമാണ് റോക്കട്രി ദ നമ്പി എഫക്ട്. ചിത്രത്തിൽ നമ്പി നാരായണനായാണ് മാധവനെത്തുന്നത്.
കിൽ ബിൽ ചിത്രങ്ങളിലൂടെ വൻ പ്രേക്ഷക സ്വീകാര്യത ലഭിച്ച മിഷേൽ മാഡ്സണാണ് റോക്കട്രി ദ നമ്പി എഫക്ടിൽ മാധവനൊപ്പം എത്തുകയെന്ന് വാർത്തകൾ .
ചാര കേസിലൂടെ ജീവിതവും തൊഴിലും നഷ്ട്ടപ്പെട്ട് , ഉറ്റവരെയും ഉടയവരെയും നഷ്ടമായ നമ്പിയുടെ യഥാർഥ ജീവിത കഥ പുറത്തെത്തിക്കുകയാണ് റോക്കട്രി ദ നമ്പി എഫക്ട് .
ചാരക്കേസിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന ചിത്രത്തിന്റെ ഇംഗ്ലീഷ് ടീസർ പുറത്തിറക്കിയിരുന്നു, അനുഷ്ക ഷെട്ടിയണ് റോക്കട്രി ദ നമ്പി എഫക്ടിൽ മാധവന്റെ നായികയായെത്തുന്നത്.
ശാലിമി പാഡെ, അഞ്ജലി , എന്നിവരാണ് റോക്കട്രി ദ നമ്പി എഫക്ടിലെ മറ്റ് താരങ്ങൾ . കോന വെങ്കട് ആണ്  സിനിമ നിർമ്മിയ്ക്കുന്നത് .