Categories
Film News

റോക്കട്രി – ദി നമ്പി എഫക്ട് റിലീസ് തിയ്യതി പ്രഖ്യാപിച്ചു

ഒക്ടോബർ 22 മുതൽ മഹാരാഷ്ട്രയിൽ തിയേറ്ററുകൾ വീണ്ടും തുറക്കുകയാണ്. കഴിഞ്ഞ ദിവസം നിരവധി സിനിമകളാണ് റിലീസ് തീയ്യി പ്രഖ്യാപിച്ചത്. അക്കൂട്ടത്തിൽ ആർ മാധവൻ ആദ്യ സംവിധാനസംരംഭം റോക്കട്രി – ദി നമ്പി എഫക്ടും ഉണ്ട്. ചിത്രം 2022 എപ്രിൽ 1ന് റിലീസ് ചെയ്യുകയാണ്.

റോക്കട്രി തമിഴ്, മലയാളം, ഹിന്ദി, ഇം​ഗ്ലീഷ്, കന്നഡ, തെലു​ഗ് ഭാഷകളിലായെത്തുന്നു. പ്രശസ്ത ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ബയോപിക് ആണ് സിനിമ. മാധവൻ തന്നെയാണ് നമ്പിയായെത്തുന്നത്. സിമ്രാൻ അദ്ദേഹത്തിന്റെ ഭാര്യവേഷത്തിലെത്തുന്നു.

ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാൻ അതിഥിതാരമായെത്തുന്നു. തമിഴിലും തെലു​ഗിലും സൂര്യയാണ് ഈ വേഷത്തിലെത്തുന്നത്.