മറ്റൊരു താരപുത്രൻ കൂടി സിനിമയിലേക്ക്. പ്രശസ്ത നടൻ റിയാസ് ഖാൻ- ഉമാ റിയാസ് ഖാൻ ദമ്പതികളുടെ മകൻ ഷരീഖ് ഹസനാണ് സിനിമയിൽ ചുവടുറപ്പിക്കാനെത്തുന്നത്.
ഉഗ്രം എന്ന സിനിമയിലൂടെയാണ് ഷരീഖ് ഖാൻ നായകനായെത്തുന്നത്.  രത്ന ലിംഗ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉഗ്ര.തമിഴകങ്ങൾക്ക് പരിചിതനാണ് ഷരീഖ് ഖാൻ, ബിഗ് ബോസ് തമിഴ് പതിപ്പിൽ ഷരീഖ് പങ്കെടുത്തിരുന്നു, കൂടാതെ മോഡലിംഗിലും സജീവമാണ് ഷരീഖ് ഖാൻ.
ഉഗ്രം എന്നത് ആക്ഷൻ ത്രില്ലർ സ്വഭാവമുള്ള ഒരു ചിത്രമായിരിക്കുമെന്നും വ്യാക്തമാക്കുന്നു. അർച്ചന രവിയാണ് ചിത്രത്തിൽ ഷരീഖിന്റെ നായികാ വേഷം ചെയ്യുക.
മാതാപിതാക്കൻമാരറിയാതെ വിവാഹം കഴിച്ച് ഒരു യുവതിക്കും യുവാവിനും തങ്ങളുെടെ നാട് വിട്ട് യാത്ര തുടങ്ങുന്നു,  എന്നാൽ ഇടക്കുവച്ച് യുവതിയെ  തട്ടിക്കൊണ്ട്  പോകുന്നു,  ഇതിനെ തുടർന്ന് സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമയെ മുന്നോട്ട് നയിക്കുകയെന്ന് ഉഗ്രത്തിന്റെ സംവിധായകൻ രത്ന വ്യക്തമാക്കി.
സിനിമയിൽ വളരെ നല്ലൊരു തുടക്കം തന്നെയാണ് ലഭിച്ചിരിക്കുന്നതെന്നും അതിൽ താനേറെ സന്തോഷിക്കുന്നുവെന്നും കൂടാെ അതിൽ അഭിമാനിക്കുന്നുവെന്നും ഷരീഖ് ഖാൻ വ്യക്തമാക്കി

Published by eparu

Prajitha, freelance writer