ഭര്‍ത്താവ് ആഷിഖ് അബു ഒരുക്കിയ മള്‍ട്ടിസ്റ്റാര്‍ സിനിമ വൈറസിലൂടെ റിമ കല്ലിങ്കല്‍ നിര്‍മ്മാണരംഗത്തേക്ക് കടന്നിരിക്കുകയാണ്. താരം അടുത്തതായി നിര്‍മ്മിക്കുന്ന ആഷിഖ് അബു ഒരുക്കുന്ന സൗബിന് ഷഹീര്‍ നായകനായെത്തുന്ന സിനിമയാണ്. ഉണ്ണി ആറിന്റേതാണ് തിരക്കഥ. ഒരു ഫാന്റസി സബ്ജക്ടുമായാണ് ഇത്തവണ ആഷിഖ് എത്തു്നത്. ആഗസ്റ്റില്‍ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്.
ഭൂമിയിലേക്കെത്തുന്ന ഗന്ധര്‍വ്വന്റെ കഥയാണ് സിനിമ പറയുന്നത്. സൗബിന് ഗന്ധര്വ്വനായെത്തുന്നു. പ്രശസ്ത സിനിമാസംവിധായകന് പത്മരാജന് മുമ്പ് ഗന്ധര്‍വ്വന്റെ കഥ സിനിമയാക്കിയിരുന്നു. 1991ലായിരുന്നു സിനിമ റിലീസ് ചെയ്തത്. മലയാളത്തിലെ ക്ലാസിക് സിനിമകളിലൊന്നായി ഇതിനെ കണക്കാക്കുന്നു.
സിനിമയിലെ കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗിക പ്രഖ്യാപനത്തോടനുബന്ധിച്ച് അറിയിക്കുമെന്നാണ് അറിയുന്നത്.