Categories
Film News

റിമ കല്ലിങ്കല്‍, ഷറഫുദ്ദീന്‍ ടീമിന്റെ ഹാഗര്‍

മലയാളസിനിമകള്‍ പതിയെ പഴയ അവസ്ഥയിലേക്കെത്തുകയാണ്. നിരവധി ചിത്രങ്ങളുടെ ജോലികള്‍ ഇതിനോടകം ആരംഭിച്ചിരിക്കുകയാണ്. ആഷിഖ് അബു അദ്ദേഹത്തിന്റെ സ്വന്തം ബാനര്‍ ഒപിഎമ്മന്റെ പുതിയ പ്രൊജക്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഹാഗര്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ റിമ കല്ലിങ്കല്‍, ഷറഫുദ്ദീന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. ഹര്‍ഷാദ്, ഉണ്ട തിരക്കഥാക്കൃത്ത് സംവിധാനത്തിലേക്ക് കടക്കുകയാണ് ചിത്രത്തിലൂടെ.

പ്രതിസന്ധികൾക്കും പരിമിതികൾക്കും ഉള്ളിൽനിന്നുകൊണ്ട്, മാസങ്ങളായി നിലച്ചിരുന്ന സിനിമ നിർമ്മാണം ഞങ്ങൾ പുനഃനാരംഭിക്കാൻ…

Posted by Aashiq Abu on Sunday, June 21, 2020

ഹര്‍ഷാദ് തന്നെയാണ് ഹാഗര്‍ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാജേഷ് രവിയുമായി ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആഷിഖ് അബു സിനിമാറ്റോഗ്രാഫറായെത്തുകയാണ് സിനിമയിലൂടെ. സൈജു ശ്രീധരന്‍ എഡിറ്റിംഗ്, നേഹ നായര്‍, യക്‌സന്‍ ഗാരി പെരേര സംഗീതം, മുഹ്‌സിന്‍ പരാരി ഗാനരചന, പ്രൊഡക്ഷന്‍ ഡിസൈനര്‍ ജ്യോതിഷ് ശങ്കര്‍, കോസ്റ്റിയൂം ഡിസൈനര്‍ സമീറ സനീഷ്, മേക്കപ്പ് ആര്‍ട്ടിസ്റ്റ് റോണക്‌സ് സേവിയര്‍ എന്നിവരാണ് അണിയറയില്‍.

ഹാഗര്‍ ചിത്രീകരണം കൊച്ചിയില്‍ ജൂലൈ 5ന് ആരംഭിക്കും.