Categories
Film News

സ്റ്റണ്ട് സിൽവയുടെ സംവിധാനത്തിൽ റിമ കല്ലിങ്കൽ

സ്റ്റണ്ട് കൊറിയോ​ഗ്രാഫർ സിൽവ സംവിധായകനാവുകയാണ്. സായി പല്ലവിയുടെ സഹോദരി പൂജ കണ്ണൻ അഭിനയരം​ഗത്തേക്കെത്തുകയാണ് സിനിമയിലൂടെ. സംവിധായകൻ എഎൽ വിജയ് തിരക്കഥ ഒരുക്കുന്നു. പുതിയതായി ടീമിലേക്കെത്തുകയാണ് മലയാളി താരം റിമ കല്ലിങ്കൽ.

റിമ 10വർഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴ് സിനിമയിലേക്കെത്തുകയാണ്. യുവാൻ യുവതി എന്ന ചിത്രത്തിലൂടെ 2011ലാണ് റിമ തമിഴിൽ ആദ്യമായെത്തിയത്. ഭരത് ആയിരുന്നു ചിത്രത്തിൽ നായകൻ. സ്റ്റണ്ട സിൽവയുടെ ആദ്യസിനിമയിൽ സമുദ്രക്കനി, തിരുട തിരുടി സംവിധായകൻ സുബ്രഹ്മണ്യം ശിവ എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്നു.

നിരവധി സൂപ്പർസ്റ്റാർ സിനിമകളിൽ സ്റ്റണ്ട് കൊറിയോ​ഗ്രാഫർ ആയിരുന്നിട്ടുണ്ട് സിൽവ. സിനിമയുടെ ചിത്രീകരണം ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്. നിലവിൽ ഡബ്ബിം​ഗ് വർക്കുകൾ നടക്കുകയാണ്.