Categories
Film News

മുന്നിൽ നിന്ന് നയിക്കുന്ന സ്ത്രീകളെന്നും കേൾക്കേണ്ടി വരുന്ന പഴിയാണ് ചന്തപ്പെണ്ണെന്നുള്ള വിളി; ഇത്തരം വിളികളെ വാഴ്ത്തലായി കണക്കാക്കുമെന്ന് റിമ ക്ലലിങ്കൽ

ആളുകൾ തങ്ങളെ ചന്തപ്പെണ്ണ് എന്ന് വിളിയ്ക്കുന്നത് ഒരു കോംപ്ലിമെന്റായി കാണുന്നുവെന്ന് വ്യക്തമാക്കി പ്രശസ്ത നടി റിമാ കല്ലിങ്കൽ രംഗത്ത്.
സൂര്യ ഫെസ്റ്റിവലിൽ സംസാരിക്കവെയാണ് തന്റെ അഭിപ്രായം വ്യക്തമാക്കി നടി എത്തിയത്. ഏറെ ഇഷ്ട്ടത്തോടെ മുന്നിൽ നിന്ന് ജോലി ചെയ്യുന്ന , എന്തിനും ഏതിനും മുന്നിട്ടിറങ്ങുന്ന ഒരു വിഭാഗത്തിന് സ്ഥിരം കേൾക്കേണ്ടി വരുന്ന പഴിയാണിതെന്നും താരം വ്യക്തമാക്കി.
ചന്തപ്പെണ്ണ്, കുലസ്ത്രീ എന്ന വാക്കുകളൊക്കെ ജാതി പറഞ്ഞ് ആക്ഷേപിക്കുന്നതിന് തുല്ല്യമായിമാത്രമേ കണക്കാക്കുന്നുള്ളുവെന്നും റിമ പറഞ്ഞു.
ചന്തപ്പെണ്ണ് എന്ന് വിളിക്കുന്നതിനെ കേവലം സ്തുതി വാക്കോ , വാഴ്ത്തലോ ആയി മാത്രമേ കണക്കാക്കുന്നുള്ളുവെന്നും താരം വ്യക്തമാക്കി.
എല്ലാ കാര്യത്തിനും മുന്നിട്ടിറങ്ങുന്ന   സ്ത്രീകൾക്ക് പൊതുവെ പലരും ചാർത്തിക്കൊടുക്കുന്ന ഇത്തരം വാക്കുകൾ കേൾക്കുമ്പോൾ  വിഷമം തോന്നാറില്ലെന്നും റിമ വ്യക്തമാക്കി .
വനിതാ മതിൽ സമയത്ത് ഉയർന്ന് വന്ന ഒരു നർമ്മമുണ്ട്, വനിതാ മതിലിന് പോയി വന്ന് വീട്ടിൽ കയറിയ ഉടനേ ഭർത്താവ് ഭാര്യയോട് എന്നാൽപോയൊരു ചായയെടുത്ത് വാ എന്ന് പറഞ്ഞത്, കേരളത്തിലെ നവോത്ഥാനം എവിടെ എത്തി നിൽക്കുന്നുവെന്നതിന്റെ തെളിവാണതെന്നും റിമ കല്ലിങ്കൽ പറഞ്ഞു.