Categories
Film News

ഇന്ത്യയുടെ അഭിമാനമായി റസൂൽ പൂക്കുട്ടി; എംപിഎസ്ഇ ബോർഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഏഷ്യൻ സൗണ്ട് ഡിസൈനർ

മോഷൻ പിക്ചേഴ്സ് സൗണ്ട് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് അമേരിക്കയു‍ടെ (എംപിഎസ്ഇ) ബോർഡ് അംഗമായി ഓസ്കാർ ജേതാവായ റസൂൽ പൂക്കുട്ടിയെ തിരഞ്ഞെടുത്തു .

ഇന്ത്യയിൽ നിന്ന് റസൂൽ പൂക്കുട്ടി മാത്രമാണ് എംപിഎസ്ഇലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സൗണ്ട് ‍ഡിസൈനിംഗിന്റെ അവസാന വാക്കായ മോഷൻ പിക്ചേഴ്സിൽ എത്തി നിൽക്കുമ്പോൾ റസൂൽ പൂക്കുട്ടി ഓരോ ഇന്ത്യക്കാരനും അഭിമാനമായി മാറുന്നു.

ഒരു ഏഷ്യൻ സൗണ്ട് ഡിസൈനർ ആദ്യമായാണ് എംപിഎസ്ഇലേക്ക് തിരഞ്ഞെെടുക്കപ്പെടുന്നതെന്നും ഇതിൽ അഭിമാനമുണ്ടെന്നും റസൂൽ പൂക്കുട്ടി വ്യക്തമാക്കി.

ഇന്ത്യൻ സിനിമക്ക് തന്നെ അഭിമാനമാണെന്നാണ് റസൂൽ പൂക്കുട്ടി പറയുന്നത്. ജെയിംസ് ബർത്, പെറി ലമാർക്ക, പോളിറ്റ് വിക്ടർ ലിഫ്റ്റൺ , ഡേവിഡ് ബാർബർ , ഗാരേത് മോൺഗോമേറി, ഡാനിയൽ ബ്ലാങ്ക് മിഗുവേൽ അറാജോ , ജെയ്മി സ്കോട്ട് എന്നിവരാണ് റസൂൽ പൂക്കുട്ടിയെ കൂടാതെയുള്ള മറ്റ് അംഗങ്ങൾ.

1953 ൽ ആരംഭിച്ച ഗിൽഡ് ചലച്ചിത്ര മേഖലയിലെ സൗണ്ട് എഡിറ്റർമാർക്കുള്ള ഓണററി സൊസൈറ്റിയായി പ്രവർത്തിച്ച് വരികയാണ് .