Categories
Film News

സുരേഷ് ഗോപി ചിത്രം കാവല്‍, ലാലിനു പകരം രഞ്ജി പണിക്കര്‍

സുരേഷ് ഗോപി നിതിന്‍ രഞ്ജിപണിക്കര്‍- കസബ ഫെയിം ഒരുക്കുന്ന മാസ് എന്റര്‍ടെയനര്‍ കാവല്‍ എന്ന സിനിമയിലെത്തുന്നതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലാല്‍ ചിത്രത്തില്‍ തുല്യപ്രാധാന്യമുള്ള വേഷം ചെയ്യുമെന്നായിരുന്നു മുമ്പ് അറിയിച്ചിരുന്നത്. എന്ാല്‍ മുമ്പ് കരാറായിട്ടുള്ള പ്രൊജക്ടുകള്‍ കാരണം താരം ചിത്രത്തില്‍ പിന്മാറിയിരിക്കുകയാണ്. രഞ്ജി പണിക്കര്‍ ലാലിനു പകരം സിനിമയുടെ ഭാഗമാകും.

കാവല്‍ തിരക്കഥ ഒരുക്കിയിരിക്കുന്നത് നിതിന്‍ തന്നെയാണ്. ആക്ഷന്‍ ഫാമിലി ഡ്രാമയാണ് സിനിമ. ഇടുക്കി ഹൈറേഞ്ചുകളില്‍ രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളില്‍ നടക്കുന്ന കഥയാണിത്. സുരേഷ് ഗോപി, രഞ്ജി പണിക്കര്‍ എന്നിവര്‍ രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളില്‍ സിനിമയിലെത്തും. പ്രായം ചെന്നവരായും യുവാക്കളായും. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഫെയിം സയാ ഡേവിഡ്, അലന്‍സിയര്‍, ഐഎം വിജയന്‍, സുജിത് ശങ്കര്‍, കിച്ചു ടെല്ലസ്, ബിനു പപ്പു, സന്തോഷ് കീഴാറ്റൂര്‍, മുത്തുമണി, പത്മരാജ് രതീഷ് എന്നിവരും സിനിമയിലുണ്ട്.

അണിയറയില്‍ ദേശീയ പുരസ്‌കാര ജേതാവ് നിഖില്‍ എസ് പ്രവീണ്‍, ജയരാജ് സിനിമ ഭയാനകത്തിലൂടെ ശ്രദ്ധേയനാണിദ്ദേഹം, ക്യാമറ ചെയ്യുന്നു. സംഗീതം രഞ്ജിന്‍ രാജ് ജോസഫ് ഫെയിം.

ജോബി ജോര്‍ജ്ജ് ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നു. അടുത്ത മാസം ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്.