Categories
Film News

എടക്കാട് ബറ്റാലിയന്‍ 06ല്‍ ടൊവിനോയുടെ അമ്മയായി രേഖയെത്തും

ടൊവിനോ തോമസ് നായകനാകുന്ന എടക്കാട് ബറ്റാലിയന്‍ 06ല്‍ നായകന്റെ അമ്മ വേഷത്തിലെത്തുന്നത് റാംജി റാവു ചിത്രത്തിലൂടെ മലയാളത്തിലേക്കെത്തിയ രേഖയാണ്. ടൊവിനോയുടെ മുന്‍ ചിത്രം എന്റെ ഉമ്മാന്റെ പേരില്‍ ഉര്‍വ്വശി താരത്തിന്റെ അമ്മവേഷം ചെയ്തിരുന്നു. അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിനുശേഷം ഉര്‍വ്വശി ചെയ്ത അമ്മ വേഷം വളരെയധികം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. പുതുമുഖസംവിധായകന്‍ സ്വപ്‌നേഷ് കെ നായര്‍ സംവിധാനം ചെയ്യുന്ന എടക്കാട് ബറ്റാലിയനില്‍ ടൊവിനോ പട്ടാളക്കാരനായാണെത്തുന്നത്. പി ബാലചന്ദ്രന്‍ എഴുതിയ കഥയില്‍ അദ്ദേഹം ടൊവിനോയുടെ അച്ഛനായെത്തും.

രേഖയുടെ പുതിയ മലയാളം സിനിമ കിണര്‍ ആയിരുന്നു. ജോയ് മാത്യു, സുധീഷ്. സംയുക്ത മേനോന്‍, അബു സലീം എന്നിവരും സിനിമയിലുണ്ടായിരുന്നു.