നമ്മുടെ സമൂഹത്തില്‍…വിവാഹപ്രായമായതോ കഴിഞ്ഞതോ ആയ പെണ്ണിനെക്കുറിച്ചാണ് മാതാ പിതാക്കളുടെ ആധി…കെട്ടിക്കണം… കെട്ടിക്കണം… പെരനിറഞ്ഞ് നില്ക്കുന്നു എന്ന ചിന്ത…എന്നാലിത് പുരുഷനോടും കാണിക്കണ്ടെ…? കല്ല്യാണ പ്രായം കഴിഞ്ഞവരെയും ആയവരെയും ഈ പറഞ്ഞ രീതിയില്‍ പരിഗണിക്കണ്ടെ? അവനത് കിട്ടുന്നില്ല എന്നയിടത്താണ് RECHARGE എന്ന സിനിമയുടെ പ്രസക്തി ..
ഒരു വലിയ വീട്ടിലെ അമ്മച്ചിയും മകനും ആണ് കഥാപാത്രങ്ങള്‍. മകന് കല്ല്യാണത്തിനുള്ള പ്രായം കഴിഞ്ഞെന്നു സമ്മതിക്കാത്ത..സ്വന്തം കാര്യത്തിനും ഇഷ്ടത്തിനും മാത്രം മുന്‍തൂക്കം നല്കുന്ന അമ്മച്ചി ,ആനിയമ്മ . അമ്മച്ചിയെ പേടിച്ചു അടിച്ചമര്‍ത്തലില്‍ കഴിയുന്ന മകൻ, സിബിച്ചന്. ചട്ടമ്പിയും കുടിയനുമായ സെബാസ്റ്റ്യനും ഭാര്യയും എന്നിവരാണ് കഥാപാത്രങ്ങൾ. സിബിച്ചൻ സെബാസ്റ്റ്യന്‍ ഭാര്യയുമായി പരിചയപ്പെടുന്നതോടെ കഥ മാറുകയാണ്.
സിബിച്ചനായി രാജീവ് പി. ആര് ഉം, സെബാനായി ചലച്ചിത്രതാരം സുന്ദര്‍ പാണ്ഡ്യനും, സോഫിയായി ഷാര്‍ലറ്റ് സജീവും, , ആനിയമ്മയായി ശ്രീജാ സി നായരും അഭിനയിക്കുന്നു. ഇവരെ കൂടാതെ സാബു തോട്ടപ്പള്ളി, ജോര്‍ജ്ജ് സെബാസ്റ്റ്യന്‍, സിജോ വര്‍ഗ്ഗീസ്, ചന്ദ്രന്, പ്രസാദ് മരട്, സനിഷ് ഈരാറ്റുപേട്ട, വര്‍ഗ്ഗീസ് എബ്രഹാം, ബേബി ലക്ഷ്മി തുടങ്ങിയവരും ഇതില്‍ വേഷമിടുന്നു.
ക്രിസ്തുമസ്സിന് ചിത്രം GOODWILL YouTube റീലീസ് ചെയ്യുന്നു..