Categories
Film News

റെബ മോണിക ജോണ്‍ ഫോറന്‍സിക് പൂര്‍ത്തിയാക്കി

അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന ത്രില്ലര്‍ സിനിമയാണ് ഫോറന്‍സിക്. ടൊവിനോ തോമസ് നായകനായെത്തുന്ന സിനിമയില്‍ മംമ്ത മോഹന്‍ദാസ്, ബിഗില്‍ ഫെയിം റെബ മോണിക ജോണ്‍ എന്നിവരും പ്രധാനകഥാപാത്രങ്ങളായെത്തുന്നു. മലയാളത്തില്‍ ഇതാദ്യമായാണ് ഫോറന്‍സിക് സയന്‍സിനെ മുഴുനീളത്തില്‍ കൈകാര്യം ചെയ്യുന്ന സിനിമ.

ടൊവിനോ സിനിമയില്‍ സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എ്ന്ന മെഡികോ ലീഗല്‍ അഡൈ്വസര്‍, കേരള പോലീസിന്റെ ഫോറന്‍സിക് ലാബില്‍ വര്‍ക്ക ചെയ്യുന്ന ആളായാണെത്തുന്നത്. റെബ തന്റെ ഭാഗങ്ങള്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കി. സോഷ്യല്‍മീഡിയയിലൂടെ താരം ഇക്കാര്യം അറിയിച്ചു.

തമിഴ് ബ്ലോക്ബസ്റ്റര്‍ സിനിമ ബിഗിലിനുശേഷം
മലയാളത്തില്‍ താരത്തിന്റെ ആദ്യ സിനിമയാണ് ഫോറന്‍സിക്. മലയാളത്തില്‍ ഇതിനോടകം നാല് സിനിമകള്‍ ചെയ്തിട്ടുണ്ട്.

നിമയിലേക്കെത്തുന്നത് ജാക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന സിനിമയിലൂടെയാണ്. പൈപ്പിന്‍ ചുവട്ടിലെ പ്രണയം, മിഖായേലില്‍ അതിഥി വേഷം എന്നിവയായിരുന്നു മുന്‍ സിനിമകള്‍.

അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് ഫോറന്‍സിക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സൈജു കുറുപ്പ്, ജിജു ജോണ്‍, ലി്ല്ലി ഫെയിം ധനേഷ് ആനന്ദ്, രഞ്ജി പണിക്കര്‍, അന്‍വര്‍ ഷെരീഫ്, അനില്‍ മുരളി, എന്നിവരാണ് മറ്റ് താരങ്ങള്‍. നാവിസ് സേവിയര്‍, സിജു മാത്യു എന്നിവര്‍ ചേര്‍ന്ന് ജൂവിസ് പ്രൊഡക്ഷന്‍സ്, രാജു മല്ലിയത്ത്ിന്റെ രാഗം മൂവീസ് എന്നീ ബാനറുകളില്‍ ചിത്രം നിര്‍മ്മിക്കുന്നു.