മലയാളം ബ്ലോക്ക് ബസ്റ്റര്‍ സിനിമ അയ്യപ്പനും കോശിയും തമിഴ്, തെലുഗ്, ഹിന്ദി ഭാഷകളില്‍ റീമേക്ക് ചെയ്യാനൊരുങ്ങുകയാണ്. റീമേക്ക അവകാശങ്ങള്‍ മൂന്നുഭാഷകളിലേയും മികച്ച പ്രൊഡക്ഷന്‍ ഹൗസുകള്‍ ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. പ്രീപ്രൊഡക്ഷന് വര്‍ക്കുകള്‍ ഇതിനോടകം തന്നെ ആരംഭിച്ചിരിക്കുകയാണ്. ഒറിജിനല്‍ ചിത്രത്തില്‍ ബിജു മേനോന്, പൃഥ്വിരാജ് എന്നിവര്‍ അഭിനയിച്ച കേന്ദ്രകഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
തെലുഗ് വെര്‍ഷനില്‍ റാണ ദഗുപതിയും രവി തേജയും ഈ വേഷങ്ങള്‍ അവതരിപ്പിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും ഒരു പോലീസുകാരനും റിട്ടയര്‍ഡ് ഹവീല്ദാര്ക്കുമിടയിലുണ്ടാകുന്ന മത്സരമാണ് വിഷയമാക്കിയത്. റിപ്പോര്‍ട്ടുകള്‍ ശരിയാവുകയാണെങ്കില്‍ തെലുഗില്‍ റാണ ദഗുപതി പൃഥ്വിരാജ് കഥാപാത്രത്തേയും രവി തേജ ബിജു മേനോന്റെ വേഷത്തെയും അവതരിപ്പിക്കും.
ഔദ്യോഗിക പ്രഖ്യാപനം അണിയറക്കാര്‍ ഉടന്‍ നടത്തുമെന്നാണ് കരുതുന്നത്.