Categories
Film News

രതീഷ് അമ്പാട്ട് ഒരുക്കുന്ന മൾട്ടിസ്റ്റാര്‍ സിനിമ ,തീർപ്പ്

കമ്മാരസംഭവം കൂട്ടുകെട്ട് സംവിധായകൻ രതീഷ് അമ്പാട്ടും തിരക്കഥാക്കൃത്ത് മുരളി ഗോപിയും വീണ്ടും ഒന്നിക്കുന്നു. പുതിയ സിനിമ തീർപ്പ് എന്ന് പേരിട്ടു. പൃഥ്വിരാജ്, ഇന്ദ്രജിത്, ഇഷ തൽവാർ, സൈജു കുറുപ്പ്, വിജയ് ബാബു, ഹന്ന റെജി കോശി എന്നിവർ മുഖ്യകഥാപാത്രങ്ങളാകുന്നു. രതീഷ് അമ്പാട്ട്, മുരളി ഗോപി, വിജയ് ബാബു എന്നിവർ ചേർന്ന് സിനിമ നിർ‍മ്മിക്കുന്നു. ഫെബ്രുവരിയിൽ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്.

സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളനുസരിച്ച് തീർപ്പ് ഒരു ആക്ഷൻ ചിത്രമായിരിക്കും.

ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ചിത്രീകരണം തുടങ്ങും മുമ്പായി പുറത്തുവിടാനിരിക്കുകയാണ്.