Categories
Film News

ദ സൗണ്ട് സ്റ്റോറി; ഓസ്കർ പട്ടികയിൽ ഇടം പിടിച്ച റസൂൽ പൂക്കുട്ടിയുടെ ശബ്ദ വിസ്മയം കേൾക്കാം

തൃശ്ശൂർ പൂരത്തിന്റെ ശബ്ദ വിരുന്നിനെക്കുറിച്ച് റസൂൽ പൂക്കുട്ടി ഒരുക്കിയ ദ സൗണ്ട് സ്റ്റോറിയിലെ ഗാനങ്ങൾ റിലീസ് ചെയ്തു.
91 ാമത് ഓസ്കർ നാമ നിർദേശക  പട്ടികയിലേക്ക് ചിത്രം പരിഗണിച്ചിരുന്നു, ഇതിന് പിന്നാലെയാണ് ചിത്രം യൂട്യൂബിൽ റിലീസ് ചെയ്തിരിക്കുന്നത്.
ഓസ്കർ പട്ടികയിലേക്ക് പരിഗണിക്കുന്ന  347 ചിത്രങ്ങളിലൊന്ന് സൗണ്ട് സ്റ്റോറിയാണെന്നത് ഏറെ അഭിമാനകരമാണെന്നും ഈ ബഹുമതി വടക്കും നാഥന് സമർപ്പിക്കുന്നുവെന്നും റസൂൽ പൂക്കുട്ടി വ്യക്തമാക്കിയിരുന്നു.
റസൂൽ പൂക്കുട്ടി ശബ്ദ മിശ്രണം ചെയ്തിരിക്കുന്ന ചിത്രത്തിൽ നായകനായെത്തുന്നതും റസൂൽതന്നെയാണ്. തൃശൂർ പൂരം  തത്സമയം റെക്കോർഡ് ചെയ്താണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്.
റസൂൽ പൂക്കുട്ടിയുടെ ആശയത്തിന് പ്രസാദ് പ്രഭാകറാണ് ചിത്രത്തിനായി കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് .
നാലു ഭാഷകളിലായി എത്തുന്ന ചിത്രം പ്രസാദ് പ്രഭാകറും പാം സ്റ്റോൺ മൾട്ടി മീഡിയയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. രാഹുൽ രാജാണ് സംഗീതം ന്ൽകിയിരിക്കുന്നത്.
ഡോക്യുമെന്ററി – ഫിക്ഷൻവിഭാഗത്തിൽ ഉൾപ്പെടുന്ന ഈ ചിത്രത്തിൽ ഒരു സൗണ്ട് എൻജിനീയറായാണ് റസൂൽ പൂക്കുട്ടി എത്തുന്നത്.