Categories
Film News

രശ്മിക മന്ദാന അമിതാഭ് ബച്ചനൊപ്പം

പോപുലർ സൗത്ത് ഇന്ത്യൻ താരം രശ്മിക മന്ദാന, കിരിക് പാർട്ടി, ഗീതഗോവിന്ദം, ഡിയർ കൊമ്രേഡ് ഫെയിം ബോളിവുഡിലേക്കെത്തുകയാണ്.ഹിന്ദിയിൽ താരത്തിന് ഒന്നിനുപിറകെ ഒന്നായി നിരവധി ചിത്രങ്ങളാണ് ഹിന്ദിയിൽ ലഭിക്കുന്നത്. മിഷൻ മ‍ജ്നു എന്ന സിദാർത്ഥ് മൽഹോത്ര നായകനായെത്തുന്ന സിനിമയിലൂടെയാണ് താരം ബോളിവുഡിലേക്കെത്തിയത്. ശന്തനു ബഗ്ചി സംവിധാനം ചെയ്യുന്ന സിനിമ 70കളിലെ ആക്ഷൻ സിനിമയാണ്. സിദാർത്ഥ് മൽഹോത്ര റോ ഏജന്‍റായെത്തുന്നു.

രശ്മിക സംവിധായകൻ വികാസ് ബാലിനൊപ്പം പുതിയ സിനിമയ്ക്ക് തയ്യാറെടുക്കുകയാണ്. സൂപ്പർസ്റ്റാർ അമിതാഭ് ബച്ചനൊപ്പമാണ് താരം ചിത്രത്തിലെത്തുന്നത്. ഡെഡ്ലി എന്നാള് ചിത്രത്തിന് പേര് എന്നാണ് സ്ഥിരീകരിക്കാത്ത വാർത്തകൾ.

ഏക്താ കപൂർ, റിലയൻ എന്‍റർടെയ്ന്‍മെന്‍റുമായി ചേർന്ന് സിനിമ നിർമ്മിക്കുന്നു. മാർച്ച് 2021ല്‍ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്.