Categories
Film News

നിവിന്‍ പോളി നയന്‍താര ചിത്രം ലവ് ആക്ഷന്‍ ഡ്രാമ ചിത്രീകരണം പൂര്‍ത്തിയായി

ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ലവ് ആക്ഷന്‍ ഡ്രാമ ഒരു വര്‍ഷത്തോളമായി ചിത്രീകരണം തുടങ്ങിയിട്ട്. അണിയറക്കാര്‍ ഇപ്പോള്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ചിത്രീകരണം അവസാനദിനത്തിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. സെപ്തംബറില്‍ ഓണം സീസണില്‍ ചിത്രം റിലീസ് ചെയ്യാനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. നിവിന്‍ പോളിയും നയന്‍താരയും മുഖ്യകഥാപാത്രങ്ങളായെത്തുന്ന ലവ് ആക്ഷന്‍ ഡ്രാമ ഒരു റൊമാന്റിക് കോമഡി എന്റര്‍ടെയ്‌നര്‍ ആണ്. സംവിധായകന്റെ അച്ഛന്‍ ശ്രീനിവാസന്‍ മുമ്പ് ചെയ്ത വടക്കുനോക്കിയന്ത്രം എന്ന സിനിമയുടെ ന്യൂ ജനറേഷന്‍ പതിപ്പായിരിക്കും സിനിമയെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാഡിലെ മുഖ്യകഥാപാത്രങ്ങളുടേയും പേരുകള്‍ ദിനേശന്‍, ശോഭ എന്നുതന്നെയാണ്. അജു വര്‍ഗ്ഗീസ്, ധന്യ ബാലകൃഷ്ണന്‍, വിസ്മയ, ദുര്‍ഗ്ഗ കൃഷ്ണ, എന്നിവരും സഹതാരങ്ങളായെത്തുന്നു.

ജോമോന്‍ ടി ജോണ്‍ സിനിമാറ്റോഗ്രാഫി ചെയ്യുന്ന സിനിമയുടെ സംഗീതം ഒരുക്കുന്നത് ഷാന്‍ റഹ്മാന്‍ ആണ്. അജു വര്‍ഗ്ഗീസ് വിശാഖ് സുബ്രഹ്മണ്യവുമായി ചേര്‍ന്ന് ഫണ്‍ടാസ്റ്റിക് ഫിലിംസിന്റ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.