Categories
Film News

രഞ്ജി പണിക്കര്‍, സായികുമാര്‍, മുകേഷ് എന്നിവര്‍ സിബിഐ 5ല്‍ മമ്മൂട്ടിക്കൊപ്പം

സിബിഐ 5, സിബിഐ സീരീസിലെ അവസാന സിനിമ, ചിത്രീകരണം തുടങ്ങാനൊരുങ്ങുകയാണ്. സിനിമാചിത്രീകരണത്തിനുള്ള വിലക്കുകള്‍ നീങ്ങാന്‍ കാത്തിരിക്കുകയാണ് അണിയറക്കാര്‍. മമ്മൂട്ടി, കെ മധു, തിരക്കഥാകൃത്ത് എസ്എന്‍ സ്വാമി കൂട്ടുകെട്ടിന്റെ പുതിയ സിനിമ. മമ്മൂട്ടി സിബിഐ ഓഫീസര്‍ സേതുരാമയ്യര്‍ ആയെത്തുന്നു.

അദ്ദേഹത്തോടൊപ്പം മുകേഷ്, സായി കുമാര്‍ എന്നിവര്‍ മുന്‍സീരീസുകളിലെ കഥാപാത്രങ്ങളായി തന്നെ എത്തുന്നുവെന്ന് നേരത്തെ അറിയിച്ചിരുന്നു. പുതിയതായി ഇക്കൂട്ടിത്തിലേക്കെത്തുകയാണ് രഞ്ജി പണിക്കര്‍. സിബിഐ 5ല്‍ വളരെ പ്രാധാന്യമുള്ള വേഷത്തില്‍ അദ്ദേഹമെത്തുമെന്നാണറിയുന്നത്. സായ് കുമാര്‍ സീരീസിന്റെ മൂന്നാഭാഗമായ സേതുരാമയ്യര്‍ സിബിഐയില്‍ എത്തിയിരുന്നു.

ജൂണില്‍ ചിത്രീകരണം ആരംഭിക്കാന്‍ പ്ലാന്‍ ചെയ്തിരുന്ന സിനിമയുടെ ഷൂട്ടിംഗ് ലോക്കഡൗണിനെ തുടര്‍ന്ന് മാറ്റുകയായിരുന്നു. സിനിമയില്‍ നിരവധി ഔട്ടഡോര്‍ രംഗങ്ങളുള്ളതിനാല്‍ നിരവധി ആളുകളുടെ സാന്നിധ്യവും ആവശ്യമുണ്ട്. അതുകൊണ്ട് തന്നെ ചിത്രീകരണത്തിനായി ലോക്ഡൗണ്‍ അവസാനിക്കും വരെ കാത്തിരിക്കുകയാണ്. സ്വര്‍ഗ്ഗചിത്ര അപ്പച്ചന്‍ സിനിമ നിര്‍മ്മിക്കുന്നു.