Categories
Film News

പുരുഷനെതിരെ വിരൽ ചൂണ്ടും മുൻപ് ഉത്തരവാദിയാണോ എന്ന് സ്ത്രീ സ്വയം തീരുമാനിക്കണം; വിവാദ പ്രസ്താവനയുമായി റാണി മുഖർജി

വിവാദ പരാമർശവുമായി കളം നിറഞ്ഞ് റാണി മുഖർജി. ഒരു സ്ത്രീയെന്ന നിലയിൽ സ്വയം ശക്തിയെന്ന് തിരിച്ചറിഞ്ഞ് വേണം ജീവിക്കാനെന്നും കൂടാതെ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായാൽ പുരുഷന് നേരെ വിരൽ ചൂണ്ടും മുൻപായി  സ്ത്രീ ശക്തയാണെന്ന ബോധ്യം ഉൾക്കൊള്ളുകയാണ് വേണ്ടതെന്നും റാണി മുഖർജി വ്യക്തമാക്കി.
സിഎൻഎൻ ന്യൂസ് നടത്തിയ പ്രത്യേക ചർച്ചയിലാണ് റാണി വിവാദപരമായ പ്രസ്താവന നടത്തിയത്. റാണിയുടെ പ്രസ്താവനക്കെതരെ വൻ പ്രതിഷേധമാണ് അലയടിക്കുന്നത്. ഒരു കാലത്ത് സൗന്ദര്യത്തിന്റെയും അഭിനയത്തിന്റെയും പ്രതിരൂപമായിരുന്ന ബോളിവുഡ് സുന്ദരി റാണി മുഖർജി തന്നെ ഇത്തരത്തിൽ ഒരു പ്രസ്താവനയുമായി കടന്നുവരുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് പ്രേക്ഷകർ വ്യക്തമാക്കുന്നു.
മീടൂ ക്യമ്പയിന്റെ പശ്ചാത്തലത്തിൽ എന്തൊക്കെ മുൻകരുതൽ എടുക്കണമെന്ന ചർച്ചയിലാണ് താരം വിവാദപരമായ പ്രസ്താവന നടത്തിയത്.  ദീപിക പദുക്കോൺ, ആലിയ ഭട്ട്, അനുഷ്ക എന്നിവരെല്ലാം ചർച്ചയിൽ എത്തിയിരുന്നു.
സ്ത്രീകളെ സംബന്ധിച്ച് വീട് കഴിഞ്ഞാൽ തൊഴിൽ ചെയ്യുന്നിടമാകണം അടുത്ത സുരക്ഷിത ഇടം അതല്ലെങ്കിൽ അതായിരിക്കും ഏറെ മോശപ്പെട്ട കാര്യമെന്നും അനുഷ്ക അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് റാണിയുടെ പ്രതികരണം.
പുരുഷനെതിരെ വിരൽ ചൂണ്ടും  മുൻപ് ഉത്തരവാദിയാണോ എന്ന് സ്ത്രീകൾ സ്വയം വിലയിരുത്തണമെന്നും റാണി കൂട്ടിച്ചേർത്തു . എന്നാൽ റാണിയുടെ വാക്കുകളെ  ദീപിക പദുക്കോൺ, ആലിയ ഭട്ട്, അനുഷ്ക എന്നിവർ പിന്തുണച്ചില്ല, അഭിപ്രായ ഭിന്നത അറിയിക്കുകയും ചെയ്തു.