Categories
Film News

ലോക നഴ്സസ് ദിനത്തോടനനുബന്ധിച്ച് പുറത്തിറക്കിയ രണ്ട് സിനിമ പോസ്റ്റർ

വിഷ്ണു ഉണ്ണിക്കൃഷ്ണൻ, അന്ന രാജൻ ടീമിന്റെ പുതിയ സിനിമയാണ് രണ്ട്. അന്ന ചിത്രത്തിൽ നഴ്സായാണെത്തുന്നത്. കഴിഞ്ഞ ദിവസം ലോക നഴ്സസ് ദിനത്തോടനുബന്ധിച്ച് താരത്തിന്റെ പോസ്റ്റർ അണിയറക്കാര് പുറത്തിറക്കി. യഥാർത്ഥത്തിൽ അന്ന ഒരു നഴ്സാണ്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ സിനിമാലോകത്തിലേക്കെത്തി.

സുജിത് ലാൽ സംവിധാനം ചെയ്യുന്ന സിനിമ ബിനുലാൽ ഉണ്ണി തിരക്കഥ ഒരുക്കിയിരിക്കുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെല്ലാമുളഅള ഒരു തമാശ ചിത്രമാണിത്. ഇർഷാദ്, ഇന്ദ്രൻസ്, ടിനി ടോം, സുധി കൊപ്പ, ​ഗോകുലൻ, മുസ്തഫ, വിഷ്ണു ​ഗോവിന്ദ്, രാജേഷ് മാധവൻ, കലാഭവൻ റഹ്മാൻ, സുബീഷ് സുധി., മറീന മിഖായേൽ, ശ്രീലക്ഷ്മി, മാല പാർവ്വതി, മമിത ബൈജു എന്നിവരും സഹതാരങ്ങളായെത്തുന്നു.

അണിയറയിൽ സം​ഗീതം ബിജിബാൽ, സിനിമാറ്റോ​ഗ്രഫി അനീഷ് ലാൽ ആർ എശ്, എഡിറ്റിം​ഗ് മനോജ് കണ്ണോത്ത് എന്നിവരാണ്.