വിജയ് സേതുപതി, മുത്തയ്യ മുരളീധരന് ശ്രീലങ്കന്‍ ക്രിക്കറ്റ് താരമായി അടുത്ത ചിത്രത്തില്‍ എത്തുന്നുവെന്ന് നേരത്തെ വാര്‍ത്തകള്‍ എത്തിയിരുന്നു. 800 എന്ന് പേരിട്ടിരിക്കുന്ന എംഎസ് ശ്രീപതി ആണ് സംവിധാനം ചെയ്യുന്നത്. തെലുഗ് താരം റാണ ദഗുപതി സുരേഷ് പ്രൊഡക്ഷന്‍സ് ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. ഡാര് മോഷന്‍ പിക്ചേഴ്്സ് ബാനറുമായി ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.
ക്രിക്കറ്റ് ചരിത്രത്തില്‍ വലിയ സ്പിന്നേഴ്സുകളില് ഒരാളാണ് മുത്തയ്യ മുരളീധരന്. തമിഴനായി ജനിച്ച മുരളി ജനിച്ചതും വളര്‍ന്നതും ശ്രീലങ്കയിലാണ്. 1992ല്‍ ക്രിക്കറ്റ് ലോകത്തെത്തിയ അദ്ദേഹം 2011വരെ ശ്രീലങ്കയ്ക്ക് വേണ്ടി കളിച്ചു. വിരമിച്ച് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷവും, ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ ഏകദിനത്തിലും(534), ടെസ്റ്റ്(800) സ്വന്തമാക്കിയ കളിക്കാരന് എന്ന ലോകബഹുമതി ആരും ഭേദിച്ചിട്ടില്ല.
മുരളിയുടെ ബയോപിക്, വിജയ് സേതുപതി നായകനാകുന്നത് തമിഴിലാണ് ഒരുക്കുന്നത്. മറ്റു പല ഭാഷകളിലും ഡബ്ബ് ചെയ്ത് റിലീസ് ചെയ്യും. ഇന്ത്യ, ഇംഗ്ലണ്ട്, ശ്രീലങ്ക, തുടങ്ങിയ രാജ്യങ്ങളിലായി ചിത്രീകരണം നടക്കും. ചിത്രീകരണം ഈ വര്‍ഷം തന്നെ ആരംഭിക്കുമെങ്കിലും 2020ല്‍ മാത്രമായിരിക്കും സിനിമ റിലീസ് ചെയ്യുക.