Categories
Film News

ആകാശഗംഗ 2വില്‍ രമ്യ കൃഷ്ണന്‍

സംവിധാകന്‍ വിനയന്‍ അദ്ദേഹത്തിന്റെ 1999ലിറങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ഹൊറര്‍ സിനിമ ആകാശഗംഗയ്ക്ക് രണ്ടാംഭാഗമൊരുക്കുകയാണ്. ആദ്യഭാഗത്തില്‍ ദിവ്യ ഉണ്ണി ആയിരുന്നു നായികയായെത്തിയത്. മുകേഷ്, മയൂരി എന്നിവരും പ്രധാനകഥാപാത്രങ്ങളായെത്തി. സ്വീക്കലില്‍ പ്രധാന താരമായി രമ്യ കൃഷ്ണനെത്തുമെന്നാണ് റിപ്പോര്‍്ട്ടുകള്‍. ആടുപുലിയാട്ടം എന്ന സിനിമയിലാണ് രമ്യ കൃഷ്ണന്‍ മലയാളത്തില്‍ അവസാനം എത്തിയത്. അതും ഒരു ഹൊറര്‍ സിനിമയായിരുന്നു.

ആകാശഗംഗ 2 ദ്വിഭാഷചിത്രമായാണ് ഇറക്കുകയെന്നാണ് അറിയുന്നത്. തമിഴിലും മലയാളത്തിലും. ശ്രീനാഥ് ഭാസി, ഹരീഷ് കണാരന്‍, സലീം കുമാര്‍, രാജാമണി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, ധര്‍മ്മജന്‍, ആരതി, പ്രവീണ, തെസ്‌നി ഖാന്‍, നിഹാരിക, തുടങ്ങി നീണ്ട ഒരു സഹതാരനിര തന്നെ സിനിമയിലുണ്ട്.

ടെക്‌നികല്‍ വിഭാഗത്തില്‍ പ്രകാശ് കുട്ടി സിനിമാറ്റോഗ്രാഫിയും ബിജിപാല്‍ സംഗീതവുമൊരുക്കും. സംവിധായകന്റെ അഭിപ്രായത്തില്‍ രണ്ടാംഭാഗം ആദ്യത്തേതിനേക്കാള്‍ ടെക്‌നികല്‍ സൗണ്ടും റിച്ചറുമായിരിക്കും. പാലക്കാട്, പൊള്ളാച്ചി, എറണാകുളം എന്നിവിടങ്ങളിലായാണ് ചിത്രീകരണം.

ആകാശഗംഗ 2 ചിത്രീകരണശേഷം വിനയന്‍ നേരത്തേ പ്രഖ്യാപിച്ച സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനൊപ്പമുള്ള സിനിമയിലേക്കു കടക്കും. ജയസൂര്യയോടൊപ്പവും വിനയന്‍ സിനിമ പ്രഖ്യാപിച്ചിട്ടുണ്ട്.