Categories
Film News

സിബിഐ 5ൽ സിബിഐ ഓഫീസറായി രമേഷ് പിഷാരടിയും

സിബിഐ സീരീസിലെ അഞ്ചാമത്തെ ചിത്രം അടുത്തിടെ ചിത്രീകരണം ആരംഭിച്ചു. മമ്മൂട്ടി, തിരക്കഥാകൃത്ത് എസ്എൻ സ്വാമി, സംവിധായകൻ കെ മധു എന്നിവർ ഒന്നിക്കുന്ന സിനിമ സ്വർ​ഗ്​ഗചിത്ര അപ്പച്ചൻ നിർമ്മിക്കുന്നു.

സിബിഐ 5ൽ വലിയ താരനിര തന്നെയെത്തുന്നു. മമ്മൂട്ടി സിബിഐ ഓഫീസർ സേതുരാമയ്യരായെത്തുമ്പോൾ മുകേഷ്, സായികുമാർ എന്നിവർ ചാക്കോ , സത്യദാസ് എന്നീ കഥാപാത്രങ്ങളായി തന്നെയെത്തുന്നു. രമേഷ് പിഷാരടി ചിത്രത്തിന്റെ ഭാ​ഗമാകുന്നു. നടനും സംവിധായകനുമായ രമേഷ് പിഷാരടി സോഷ്യൽ മീഡിയയിലൂടെ ഫോട്ടോകൾ ഷെയർ ചെയ്തിട്ടുണ്ട്.

സിബിഐ സീരീസ് അഞ്ചാം ഭാ​ഗത്തിൽ അനൂപ് മേനോൻ, ദിലീഷ് പോത്തൻ, രഞ്ജി പണിക്കർ, സൗബിൻ ഷഹീർ, രമേഷ് പിഷാരടി, സുദേവ് നായർ, പ്രശാന്ത് അലക്സാണ്ടർ, ജയകൃഷ്ണൻ, ഇടവേള ബാബു, കോട്ടയം രമേശ്, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂർ, അന്ന രേഷ്മ രാജൻ, മാളവിക മേനോൻ, മാളവിക നായർ, സ്വാസിക, അൻസിബ ഹസൻ എന്നിവരും ചിത്രത്തിലെത്തുന്നു.

അണിയറയിൽ ജേക്ക്സ് ബിജോയ്, സം​ഗീതം, അഖിൽ ജോർജ്ജ് ഡിഒപി എന്നിവരാണ്. സിനിമയുടെ ചിത്രീകരണം എറണാകുളം, ന്യൂഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളിൽ പൂർത്തിയാക്കും.