ജയസൂര്യ രാമസേതു എന്ന പേരില്‍ മെട്രോ മാന്‍ ഇ ശ്രീധരന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയില്‍ എത്തുന്നുവെന്ന് നേരത്തെ അറിയിച്ചിരുന്നു. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ എസ് സുരേഷ്ബാബു ഒരുക്കുന്നു. അരുണ്‍ നാരായണന് നിര്‍മ്മിക്കുന്ന സിനിമയ്ക്ക് പ്രശസ്ത ക്യാമറമാന് രവി കെ ചന്ദ്രന് ക്യാമറ ചെയ്യും. പ്രീപ്രൊഡക്ഷന് വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുന്ന സിനിമ ഒക്ടോബറില്‍ ചിത്രീകരണം തുടങ്ങാനാണ് അണിയറക്കാര്‍ പ്ലാന്‍ ചെയ്യുന്നത്.
ഇന്ത്യയിലെ പൊതുഗതാഗതത്തിന് വേറിട്ട മുഖം നല്കിയ വ്യക്തിയാണ് ഇ ശ്രീധരന്. കൊങ്കണ്‍ റെയില്‍വെ, ഡല്‍ഹി മെട്രോ, കൊച്ചി മെട്രോ എന്നിവയുടെ നിര്‍മ്മാണനേതൃത്വം വഹിച്ച് ശ്രദ്ധേയനാണിദ്ദേഹം. മുമ്പ് തിരക്കഥാകൃത്ത് സുരേഷ്ബാബു അറബിക്കടലിന്റെ റാണി – ദ മെട്രോ മാന്‍ എന്ന പേരില്‍ റിമ കല്ലിങ്കലിനെ പ്രധാന കഥാപാത്രമാക്കി ഒരു സിനിമ പ്ലാന്‍ ചെയ്തിരുന്നു. ലളിത എന്ന സാധാരണക്കാരിയായ ടെക്സ്റ്റൈല്‍ ജോലിക്കാരി അവരുടെ മാതൃകയായ ഇ ശ്രീധരനെ നേരില്‍ കാണാന്‍ നടത്തുന്ന പരിശ്രമങ്ങളും മറ്റുമായിരുന്നു സിനിമയുടെ ഇതിവൃത്തം. എം പത്മകുമാര്‍ സംവിധാനം ചെയ്യാനിരുന്ന സിനിമ പിന്നീട് ഉപേക്ഷിക്കുകയായിരുന്നു
സുരേഷ് ബാബു, പിന്നീട് പഴയ തിരക്കഥ മുഴുനീള ബയോപിക് ആക്കുകയായിരുന്നു. രാമസേതു, ശ്രീധരന്റെ പ്രൊഫഷണല്‍ യാത്രയാണ് പറയുന്നത്. വിവിധ കാലഘട്ടങ്ങളിലൂടെ സിനിമ കടന്നുപോകുന്നു. ജയസൂര്യ 30 മുതല്‍ 80 വരെയുള്ള അദ്ദേഹത്തെ അവതരിപ്പിക്കും. രണ്ട് കഥാപാത്രങ്ങളുടെ കാഴ്ചപ്പാടിലൂടെ, ഉത്തമന്, റെയില്‍വെ കാന്റീന് ജോലിക്കാരന്, അവരുടെ മകള്‍ ലതിക, പഴയ ടെക്സ്റ്റൈല്‍ ജോലിക്കാരി – അവതരിപ്പിക്കും.
ജയസൂര്യ നിരവധി പ്രൊജക്ടുകളുടെ ഭാഗമാണിപ്പോള്‍. വെള്ളം, അപ്പോസ്തലന്, കടമറ്റത്തുകത്തനാരെ ആസ്പദമാക്കി രണ്ട് ഭാഗങ്ങളിലായി ഒരുക്കുന്ന സിനിമ, ആടു മൂന്നാം ഭാഗം എന്നിവയെല്ലാം.