Categories
Film News

രാമം രാഘവം : ആർആർആറിലെ പുതിയ ​ഗാനം പുറത്തിറക്കി

എസ്എസ് രാജമൗലി ഒരുക്കുന്ന പുതിയ സിനിമ ആർആർആർ ഈ മാസം റിലീസ് ചെയ്യുകയാണ്. ചിത്രത്തിലെ പുതിയ ​ഗാനം പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാർ.കെ ശിവദത്തയുടെ വരികൾക്ക് മരതകമണി സം​ഗീതം നൽകിയിരിക്കുന്നു. വിജയ് പ്രകാശ്, ചന്ദന ബാല കല്യാൺ, ചാരു ഹരിഹരൻ എന്നിവർ ചേർന്ന് ​ഗാനമാലപിച്ചിരിക്കുന്നു.

രുധിരം രണം രൗദ്രം എന്നതിന്റെ ചുരുക്കമാണ് ആർആർആർ. ബാഹുബലിക്ക് ശേഷം എസ്എസ് രാജമൗലി ഒരുക്കുന്ന സിനിമയിൽ രാംചരൺ, ജൂനിയർ എൻ ടി ആർ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥ പറയുന്ന സിനിമയിൽ അല്ലൂരിയായ രാം ചരണും കോമരം ഭീം ആയി ജൂനിയർ എൻടിആറുമെത്തുന്നു.

കോടികളുടെ മുതൽമുടക്കിലൊരുക്കുന്ന സിനിമയിൽ ബോളിവുഡ് താരങ്ങളായ അജയ് ദേവ് ​ഗൺ, ആലിയ ഭട്ട് എന്നിവരുമെത്തുന്നു. ഇരവരുടേയും ആദ്യ ദക്ഷിണേന്ത്യൻ സിനിമയാകുമിത്. ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ, എന്നിവരാണ് സഹതാരങ്ങൾ. വി വിജയേന്ദ്രപ്രസാദ് തിരക്കഥ ഒരുക്കിയിരിക്കുന്നു.
ജനുവരി 7ന് തിയേറ്ററുകളിലേക്കെത്തുന്നു.