കഴിഞ്ഞ ദിവസം മോഹന്‍ലാലിന്റെ ജിത്തു ജോസഫ് ചിത്രം കൊച്ചിയിലെ ലേ മെറിഡിയനില്‍ വച്ച് നടന്ന ചടങ്ങില്‍ തുടക്കമായി. സിനിമാമേഖലയിലെ പല പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കുകയുണ്ടായി ചടങ്ങില്‍. റാം എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ പോപുലര്‍ സൗത്ത് ഇന്ത്യന്‍ താരം തൃഷ മോഹനലാലിന്റെ നായികയായെത്തുന്നു. താരത്തിന്റെ രണ്ടാമത്തെ മലയാളസിനിമയാണിത്. ആദ്യചിത്രം ശ്യാമപ്രസാദ് ഒരുക്കിയ ഹേയ് ജൂഡ് ആയിരുന്നു. നിവിന്‍ പോളി ചിത്രത്തില്‍ നായകനായെത്തി. ഇന്ദ്രജിത് സുകുമാരന്‍ ചിത്രത്തില്‍ പ്രധാനവേഷം ചെയ്യുന്നുണ്ട.
റാം ,മോഹന്‍ലാല്‍, ജിത്തുജോസഫ് ടീമിന്റെ ദൃശ്യം എന്ന ബ്ലോക്ബസ്റ്റര്‍ വിജയചിത്രത്തിന് ശേഷമുള്ള ഒരുമിക്കലാണ്. സംവിധായകന്റെ അഭിപ്രായത്തില്‍ റിയലിസ്റ്റിക് ടച്ചിലുള്ള മാസ് എന്റര്ടെയ്നര് ആക്ഷന്‍ ത്രില്ലര്‍ സിനിമയാണ് റാം. ഈജിപ്ത്, ലണ്ടന്‍, ഇസ്താംബുള്‍ തുടങ്ങിയ വിദേശരാജ്യങ്ങളിലായിരിക്കും ചിത്രീകരണം. രമേഷ് ആര് പിള്ള, സുധന് എസ് പിള്ള എന്നിവര്‍ ചേര്‍ന്ന് അഭിഷേക് ഫിലിംസ് ബാനറില്‍ ചിത്രം നിര്‍മ്മിക്കും.
സതീഷ് കുറുപ്പ് ഡിഒപി, നവാഗതനായ വിഷ്ണു ശ്യാം ആണ് സംഗീതം. വിഎസ് വിനായക് എഡിറ്റര്‍. ചിത്രീകരണം ഉടന്‍ തുടങ്ങാനിരിക്കുകയാണ്.