Categories
Film News

മുത്തയ്യ മുരളീധരന്‍ ബയോപികില്‍ രജിഷ വിജയന്‍ നായികയാകുന്നു

പ്രശസ്ത ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ബയോപിക് തമിഴില്‍ ഒരുക്കുന്നു. 800 എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് എംഎസ് ശ്രീപതി ആണ്. വിജയ് സേതുപതി മുരളീധരനായെത്തുന്നു. മലയാളി താരം രജിഷ വിജയന്‍ സിനിമയില്‍ നായികയായെത്തുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ട്.

മുത്തയ്യ മുരളീധരന്‍ വിവാഹം ചെയ്തിരിക്കുന്നത് ചെന്നൈ ബേസ്ഡ് മതിമലര്‍, മലര്‍ ഹോസ്പിറ്റല്‍ സ്ഥാപകന്‍ ഡോ. രാമമൂര്‍ത്തിയുടെ മകളെയാണ്. റിപ്പോര്‍ട്ടുകള്‍ ശരിയായാല്‍ ബയോപികില്‍ രജിഷ മതിമലറിന്റെ വേഷത്തിലെത്തും. തമിഴില്‍ താരത്തിന്റെ രണ്ടാമത്തെ സിനിമയാകുമിത്. ധനുഷിനൊപ്പമുള്ള കര്‍ണന്‍ ആണ് ആദ്യസിനിമ.

മുരളീധരന്‍ ബയോപികിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയാണ്. തെലുഗ് താരം റാണ ദഗുപതിയുടെ ബാനര്‍ സുരേഷ് പ്രൊഡക്ഷന്‍സ് ഡാര്‍ മോഷന്‍ പിക്‌ചേഴ്‌സുമായി അസോസിയേറ്റ് ചെയ്ത് ചിത്രം നിര്‍മ്മിക്കുന്നു. സാം സിഎസ്, വിക്രം വേദ ഫെയിം ആണ് സംഗീതസംവിധായകന്‍. മറ്റ് താരങ്ങളേയും അണിയറക്കാരേയും അറിയിച്ചിട്ടില്ല.