Categories
Film News

രജിഷ വിജയന്റെ പുതിയ സിനിമ ഖോഖോ ചിത്രീകരണം തുടങ്ങി

രജിഷ വിജയന്‍ പുതിയ സിനിമ ഖോഖോ അടുത്തിടെയാണ് പ്രഖ്യാപിച്ചത്. ഒറ്റമുറി വെളിച്ചം ഫെയിം രാഹുല്‍ റിജി നായര്‍ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണിത്. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്.

ഖോഖോ എന്നത് ഇന്ത്യന്‍ കായികയിനമാണ്. രജിഷ ഖോഖോ കളിക്കാരിയായി ചിത്രത്തിലെത്തുന്നുവെന്നാണ് ടൈറ്റില്‍ പോസ്റ്റര്‍ നല്‍കുന്ന സൂചനകള്‍. രണ്ടാമത്തെ തവണയാണ് താരം കായികതാരമായി ബിഗ്‌സ്‌ക്രീനിലെത്തുന്നത്. ആദ്യചിത്രം ഫൈനല്‍സില്‍ ഒരു സൈക്കിളിസ്റ്റായി രജിഷ എത്തിയിരുന്നു.

ടോബിന്‍ തോമസ് സിനിമാറ്റോഗ്രഫി ഒരുക്കുന്ന സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത് സിദാര്‍ത്ഥ പ്രദീപ് ആണ്. അപ്പു ഭട്ടതിരി പോസ്റ്റ് പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍ ആകുന്നു. എഡിറ്റിംഗ് ക്രിസ്റ്റി സെബാസ്റ്റ്യന്‍.