Categories
Film News

രജീഷാ വിജയൻ കിടിലൻ മേക്കോവറിലെത്തുന്ന ചിത്രം ജൂൺ ഫെബ്രുവരി 15 ന്

അഹമ്മദ് കബീർ സംവിധാനത്തിലെത്തിയ പ്രശസ്ത നടി രജീഷാ വിജയന്റെ പുത്തൻ ചിത്രം ജൂൺ ഫെബ്രുവരി 15 ന തിയേറ്ററുകളിലേയ്ക്ക് .
ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ രജീഷ ചിത്രത്തിനായി നടത്തുന്ന കഠിന പ്രയത്നങ്ങളും , മേക്കോവറുമെല്ലാം വാർത്തകളിൽ ഇടം പിടിയ്ച്ചിരുന്നു. 6 വ്യത്യസ്ത ഗെറ്റപ്പിൽ രജീഷ ചിത്രത്തിലുണ്ട് .
ഫ്രൈഡെ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 17 മുതൽ 25 വയസുവരെയുള്ള കഥാപാത്രമായാണ് രജീഷ അഭിനയിക്കുന്നത്.
ആദ്യചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന  പുരസ്കാരം നേടിയെടുത്ത നടിയാണ് രജീഷാ വിജയൻ .
ഒരു പെൺ കുട്ടിയുടെ കൗമാര കാലം തൊട്ട് വിവാഹം വരെയുള്ള കാര്യങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത്. വിജയ്ബാബുവാണ് ചിത്രത്തിന്റെ നിർമ്മാതാവ് .
സ്ത്രീ കേന്ദ്രീകൃതമായ ചിത്രത്തിനായി രജീഷ ഏറെ പ്രയത്നെ നടത്തിയതായി നിർമ്മാതാവ് വിജയ് ബാബു പറഞ്ഞിരുന്നു . കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കായി ഏതറ്റം വരെയും പോകുന്ന രജീഷാ വിജയന്റെ ചിത്രത്തിലെ ലുക്ക ഇതിനോടകം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട് കഴിയ്ഞ്ഞു .