Categories
Film News teaser

രജിഷ വിജയന്റെ സ്‌പോര്‍ട്‌സ് സിനിമ ഫൈനല്‍ ടീസര്‍

രജിഷ വിജയന്‍ സ്‌പോര്‍ട് ബേസ്ഡ് സിനിമ ഫൈനല്‍സില്‍ നായികയാകുന്നുവെന്ന് നേരത്തേ അറിയിച്ചിരുന്നു. സിനിമയുടെ ടീസര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. നവാഗതനായ പിആര്‍ അരുണ്‍ എഴുതി സംവിധാനം ചെയ്യുന്നതാണ് സിനിമ. സുഹൃത്ത് പ്രജീവ് സത്യവര്‍ത്തനുമായി ചേര്‍ന്ന് മണിയന്‍പിള്ള രാജു സിനിമ നിര്‍മ്മിക്കുന്നു.

ഫൈനല്‍സില്‍ രജിഷ സൈക്കിളിസ്റ്റായാണ് എത്തുന്നത്., 2020ലെ ഒളിമ്പിക്‌സ് മത്സരത്തിനായി പരിശീലിക്കുകയാണ് താരം. സുരാജ് വെഞ്ഞാറമൂട് രജിഷയ്ക്ക എല്ലാ പിന്തുണയും നല്‍കുന്ന അച്ഛനായി എത്തുന്നു. നിരഞ്ജ മണിയന്‍പിള്ള ആണ് രജിഷയുടെ നായകന്‍. ടിനി ടോം, മാല പാര്‍വ്വതി, കുഞ്ചന്‍, മുത്തുമണി എന്നിവരും സഹതാരങ്ങളായുണ്ട്.

ചിത്രീകരണം തുടങ്ങുംമുമ്പായി രജിഷ ചിത്രത്തിനായി സൈക്കിളിംഗ് പരിശീലനവും എക്‌സസൈസുമെല്ലാം ചെയ്തിരുന്നു. ഹാന്‍ഡ് ഓഫ് ഗോഡ് എന്ന ചിത്രത്തില്‍ സംവിധായകന്‍ അരുണിനൊപ്പം രജിഷ മുമ്പ് വര്‍ക്ക് ചെയ്തിട്ടുണ്ട്.
സുദീപ് ഇളമന്‍ ആണ് ഫൈനല്‍സ് സിനിമാറ്റോഗ്രാഫി, തീവണ്ടി ഫെയിം കൈലാസ് മേനോന്‍ സംഗീതവും. ജിത് ജോഷി എഡിറ്റിംഗും. റിലീസ് തീയ്യതി അടുത്തുതന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.