Categories
Film News

രജിഷ വിജയൻ തെലു​ഗിലേക്ക്, രവി തേജയ്ക്കൊപ്പം

കർണൻ എന്ന സിനിമയിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച ശേഷം , മലയാളി താരം രജിഷ വിജയൻ തെലു​ഗിൽ ആദ്യ സിനിമ ചെയ്യാനൊരുങ്ങുകയാണ്. രവി തേജ ചിത്രത്തിൽ പ്രധാന കഥാപാത്രമാകുന്നു. ദിവ്യാംശ കൗശിക് മുഖ്യവേഷത്തിലെത്തുന്നു. ത്രില്ലർ സിനിമ ഒരുക്കുന്നത് ശരത് മാണ്ഡവ ആണ്. മെയിൽ തുടങ്ങാനിരുന്ന പ്രൊജക്ട് കോവിഡ് വ്യാപനത്തെ തുടർന്ന് നീട്ടിവച്ചിരിക്കുകയാണ്.

രജിഷയ്ക്ക് തമിഴിലും മലയാളത്തിലും സിനിമകൾ റിലീസ് ചെയ്തിട്ടുണ്ട്. കർണൻ റിലീസിന് ശേഷം നിരവധി പ്രൊജക്ടുകൾ തമിഴിൽ നിന്നും വരുന്നുണ്ട്. കൂട്ടത്തിൽ ഒരുത്തൻ സംവിധായകൻ ടിജെ ജ്ഞാനവേൽ ഒരുക്കുന്ന പുതിയ സിനിമയിൽ രജിഷ നായികയാകുന്നു. സൂര്യ ചിത്രത്തിൽ അതിഥിവേഷത്തിലെത്തുന്നു.

കാർത്തിയുടെ പുതിയ സിനിമ സർദാർ, പിഎസ് മിത്രൻ സംവിധാനം ചെയ്യുന്നു. റാഷി ഖന്ന നായികയാകുന്ന സിനിമയിൽ പ്രധാനകഥാപാത്രമായി രജിഷ എത്തുന്നു. മലയാളത്തിൽ ആസിഫ് അലിയ്ക്കൊപ്പമെത്തുന്ന എല്ലാം ശരിയാകും ആണ് രജിഷയുടെ പുതിയ സിനിമ.