Categories
Film News teaser

രജിഷ വിജയൻ ചിത്രം ഖോഖോ ടീസർ

രജിഷ വിജയൻ നായികയാകുന്ന പുതിയ സിനിമ ഖോഖോ ടീസർ റിലീസ് ചെയ്തു. രജിഷ ചിത്രത്തിൽ ഖോഖോ കോച്ച് ആയെത്തുന്നു. ഒറ്റമുറി വെളിച്ചം ഫെയിം രാഹുൽ റിജി നായർ എഴുതി സംവിധാനം ചെയ്യുന്നു.

ഖോഖോ ഒരു പരമ്പരാഗത ഇന്ത്യൻ കായികയിനമാണ്. സൗത്ത് ഏഷ്യയിലും സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ ചില ഭാഗങ്ങലിലും പ്രചാരത്തിലുണ്ട്. ഖോഖോ ബേസ് ചെയ്ത് ആദ്യമായാണ് ഒരു ഇന്ത്യൻ സിനിമ . ഒരു കൂട്ടം യഥാർത്ഥ ഖോഖോ കായികതാരങ്ങളും സിനിമയിലെത്തുന്നു.

ഫസ്റ്റ് പ്രിന്‍റ് സ്റ്റുഡിയോസ് നിർമ്മിക്കുന്ന സിനിമയിൽ സംഗീതമൊരുക്കുന്നത് സിദ്ധാർത്ഥ പ്രദീപ് ആണ്.

രജിഷ വിജയനു പുറമെ മമിത ബിജു, വെങ്കിടേഷ് വിപി, രഞ്ജിത് ശേഖർ നായർ എന്നിവരും സിനിമയിലെത്തുന്നു. ടോബിൻ തോമസ് സിനിമാറ്റോഗ്രാഫി ഒരുക്കുന്നു. ഏപ്രിലിൽ ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നാണ് സൂചനകൾ.