Categories
Film News

രജിഷ വിജയൻ ചിത്രം ഖോഖോ റിലീസ് തീയ്യതി പ്രഖ്യാപിച്ചു

രജിഷ വിജയൻ നായികയായെത്തുന്ന ഖോഖോ ഏപ്രിൽ 14ന് വിഷു റിലീസായെത്തുന്നു. ഒറ്റമുറിവെളിച്ചം ഫെയിം രാഹുൽ റിജി നായർ എഴുതി സംവിധാനം ചെയ്യുന്നു. അദ്ദേഹത്തിന്‍റെ അവസാനസിനിമ കള്ളനോട്ടം മികച്ച മലയാളസിനിമയ്ക്ക് ദേശീയപുരസ്കാരം നേടിയിട്ടുണ്ട്.
സ്പോർട്സ് ആസ്പദമാക്കി ഒരുക്കുന്ന സിനിമയിൽ രജിഷ ഖോഖോ കോച്ചായെത്തുന്നു. സൗത്ത് ഏഷ്യയിൽ പ്രചാരത്തിലുള്ള ഒരു കായികയിനമാണ് ഖോഖോ.

ഖോഖോ സിനിമാറ്റോഗ്രഫി ടോബിൻ തോമസ്, സംഗീതം സിദാർത്ഥ പ്രദീപ്, എഡിറ്റർ അപ്പു ഭട്ടതിരി പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ, എഡിറ്റിംഗ് ക്രിസ്റ്റി സെബാസ്റ്റ്യൻ. സിനിമ ഫസ്റ്റ് പ്രിന്‍റ് സ്റ്റുഡിയോസ് ബാനർ നിർമ്മിക്കുന്നു.