Categories
Film News

രജിഷ വിജയൻ ചിത്രം ഖോഖോ യു സര്‍ട്ടിഫിക്കറ്റോടെ സെൻസറിംഗ് പൂര്‍ത്തിയായി.

രജിഷ വിജയന്‍റെ പുതിയ സിനിമ ഖോഖോ യു സർട്ടിഫിക്കറ്റോടെ സെൻസറിംഗ് പൂർത്തിയാക്കി. ഒറ്റമുറി വെളിച്ചം ഫെയിം രാഹുൽ റിജി നായർ സംവിധാനം ചെയ്യുന്നു. തിയേറ്ററുകളിലായിരിക്കും സിനിമ റിലീസ് ചെയ്യുകയെന്ന് അണിയറക്കാർ അറിയിച്ചിട്ടുണ്ട്. സ്പോർട്ട്സ് സിനിമയിൽ രജിഷ ഖോഖോ കളിക്കാരിയും കോച്ചുമായെത്തുന്നു.

മറിയ ഫ്രാൻസിസ് എന്ന കഥാപാത്രമായാണ് രജിഷ എത്തുന്നത്. ഒരു കൂട്ടം ഖോഖോ കളിക്കാരും ചിത്രത്തിന്‍റെ ഭാഗമാകുന്നു. രജിഷ രണ്ടാംതവണയാണ് സ്പോർട്ട്സ് സിനിമയുടെ ഭാഗമാകുന്നത്. ആദ്യ ചിത്രം ഫൈനൽസിൽ താരം സൈക്കിളിസ്റ്റായിരുന്നു.

ഖോഖോ സിനിമാറ്റോഗ്രാഫി ടോബിൻ തോസ്- സ്റ്റാന്‍റ് അപ്പ് ഫെയിം, സംഗീതം സിദാർത്ഥ പ്രദീപ്. എഡിറ്ററും സംവിധായകനുമായ അപ്പു ഭട്ടതിരി പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസറാകുന്നു. എഡിറ്റിംഗ് ക്രിസ്റ്റി സെബാസ്റ്റ്യൻ. ഫസ്റ്റ് പ്രിന്‍റ് സ്റ്റുഡിയോസ് ബാനർ സിനിമ നിർമ്മിക്കുന്നു.