Categories
Film News

ഉണ്ട സംവിധായകന്‍ ഖാലിദ് റഹ്മാന്‍ ചിത്രത്തില്‍ രജിഷ വിജയന്‍, ഷൈന്‍ ടോം ചാക്കോ, വീണ നന്ദകുമാര്‍

ഉണ്ടയ്ക്ക് ശേഷം സംവിധായകന്‍ ഖാലിദ് റഹ്മാന്‍ ഒരു്കകുന്ന പുതിയ സിനിമയില്‍ പുതിയ പ്രൊജക്ടുമായെത്തിയിരിക്കുകയാണ്. പൂജ ചടങ്ങുകളോടെ തുടങ്ങിയ സിനിമയില്‍ ഷൈന്‍ ടോം ചാക്കോ, രജിഷ വിജയന്‍, വീണ നന്ദകുമാര്‍, സുധി കൊപ്പ, ഗോകുലന്‍, ജോണി ആന്റണി എന്നിവരാണ ്പ്രധാന താരങ്ങള്‍. പേരിട്ടിട്ടില്ല. അണിയറയില്‍ ജിംഷി ഖാലിദ് ക്യാമറയും നേഹനായര്‍ യക്‌സന്‍ ഗാരി പെരേര ടീം സംഗീതവും ചെയ്യുന്നു.

ഗവണ്‍മെന്റിന്റെ എല്ലാ ആരോഗ്യപ്രൊട്ടോക്കോളും പാലിച്ചുകൊണ്ട് ടീം ചിത്രീകരണം തുടരുകയാണ്.

ഉണ്ടയ്ക്ക് ശേഷം ഷെയ്ന്‍ നിഗത്തിനെ നായകനാക്കി സിനിമ ഒരുക്കാനൊരുങ്ങിയെങ്കിലും തുടക്കത്തില്‍ തന്നെ പ്രൊജക്ട് നിന്നുപോവുകയായിരുന്നു. പിന്നീട് മുഹ്‌സിന്‍ പരാരി സംവിധാനം ചെയ്യാനിരുന്ന സിനിമ തല്ലുമാല എന്ന പുതിയ പേരില്‍ ഒരുക്കാന്‍ തയ്യാറെടുക്കുകയായിരുന്നു. ടൊവിനോ, ഷറഫുദ്ദീന് എന്നിവരായിരുന്ന പ്രധാന കഥാപാത്രങ്ങള്‍. എന്നാല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ഡൗണിനെ തുടര്‍ന്ന മാറ്റിവയ്ക്കുകയായിരുന്നു.