Categories
Film News

നിരഞ്ജും രജിഷയും സ്‌പോര്‍ട്‌സ് സിനിമയില്‍ ഒന്നിക്കുന്നു

മണിയന്‍ പിള്ള രാജുവിന്റെ മകന്‍ നിരഞ്ജ് ബ്ലാക്ക് ബട്ടര്‍ഫ്‌ളൈ ,ഡ്രാമ, ബോബി തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുത്തതായി താരം ഒരു കായികസിനിമയിലെത്തും. ഫൈനല്‍ എന്നായിരിക്കും പേര് എന്നാണ് റിപ്പോര്‍ട്ടുകള്‍. അരുണ്‍ പിആര്‍ ആണ് സിനിമ എഴുതുകയും സംവിധാനം ചെയ്യുന്നതും. മണിയന്‍ പിള്ള രാജു സ്വന്തം ബാനറില്‍ സിനിമ നിര്‍മ്മിക്കും.

ജൂണ്‍ എന്ന സിനിമയുടെ വിജയത്തിനു ശേഷം രജിഷ വിജയന്‍ ഫൈനലില്‍ നായികവേഷം ചെയ്യും. ഹാന്‍ഡ് ഓഫ് ഗോഡ് എന്ന നാടകത്തില്‍ അരുണിനൊപ്പം മുമ്പ് രജിഷ വര്‍ക്ക് ചെയ്തിട്ടുണ്ട്. കുഞ്ചാക്കോ ബോബന്‍ ചിത്രം ജമ്‌നപ്യാരി തിരക്കഥ ഒരുക്കിയതും അരുണ്‍ ആയിരുന്നു.

നിരഞ്ജിനും രജിഷയ്ക്കുമൊപ്പം സുരാജ് വെഞ്ഞാറമൂട്, ടിനി ടോം, മണിയന്‍പിള്ള രാജു, എന്നിവരും പ്രധാനവേഷങ്ങളിലെത്തും. ഏപ്രില്‍ 10ന് ചിത്രീകരണം തുടങ്ങാനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. കട്ടപ്പന, തിരുവനന്തപുരം എന്നിവിടങ്ങളായിരിക്കും പ്രധാന ലൊക്കേഷന്‍. ചിത്രത്തെ സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ എത്തും.