Categories
Film News

രജിഷ വിജയന്‍ സ്റ്റാന്റ് അപ്പില്‍ നിമിഷ സജയനൊപ്പം

നിമിഷ സജയന്‍ സംസ്ഥാന പുരസ്‌കാരജേതാവായ വിധു വിന്‍സന്റിനൊപ്പം പുതിയ ചിത്രം ചെയ്യുന്നതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സ്റ്റാന്റ് അപ്പ് എന്നാണ് സിനിമയുടെ പേര്. രജിഷ വിജയന്‍ സിനിമയില്‍ ചേര്‍ന്നിരിക്കുകയാണ് ഇപ്പോള്‍. നിമിഷയ്‌ക്കൊപ്പം പ്രധാനകഥാപാത്രങ്ങൡ ഒരാളായാണ് രജിഷ എത്തുന്നത്.രജിഷയുടെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം അണിയറക്കാര്‍ പുറത്തിറക്കി. ആന്റോ ജോസഫ് സിനിമ നിര്‍മ്മിക്കുന്നു. സിനിമയുടെ ഭാഗമാവാന്‍ സാധിച്ചതിന്റെ സന്തോഷം തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ താരമറിയിച്ചു.

ഉമേഷ് ഓമനക്കുട്ടന്‍ തിരക്കഥ ഒരുക്കുന്നു. അധികം അറിയപ്പെട്ടിട്ടില്ലാത്തവരാണ് അണിയറയിലുള്ളത്. സിനിമാറ്റോഗ്രാഫര്‍ ടോബിന്‍ തോമസ്, സംഗീതസംവിധായകന്‍ വര്‍ക്കി, എഡിറ്റര്‍ ക്രിസ്റ്റി സെബാസ്റ്റിയന്‍ എന്നിവര്‍.